
ദുബായ്: മലയാളി നഴ്സിനെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ദുബായിലെ എമിറേറ്റ് ആശുപത്രിയിലെ നേഴ്സായിരുന്നു. ഒരുമാസം മുമ്പാണ് ശാന്തി ജോലിയില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് ആന്റണി ജോസ് ദുബായിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി 11 മണിയോടെ ശാന്തിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് മരണവിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചത്.
അതേസമയം യുവതിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി. ദുബായ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് ആന്റണി ജോസഫ് തന്നെ പീഡിപ്പിക്കുകയാണെന്നു മകള്‍ പരാതിപ്പെട്ടിരുന്നതായി യുവതിയുടെ പിതാവ് പറഞ്ഞു.
നാലുവര്‍ഷം മുന്‍പായിരുന്നു വിവാഹം. രണ്ടുവര്‍ഷം മുന്‍പു ദുബായിലെത്തിയ ശാന്തി ഒരുമാസം മുന്‍പാണ് എമിറേറ്റ്സ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്നു വയസുള്ള മകള്‍ ആന്‍ മരിയ നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.