എല്ലാത്തരം വാഹനങ്ങളും വാടകയ്ക്ക് നല്‍കുന്നതിനും ചരക്കുകള്‍ ഏറ്റെടുത്ത് കൊണ്ടുപോകുന്നതിനും ആര്‍ടിഎ അനുമതിവേണം. ബസുകള്‍, ട്രക്കുകള്‍, വിനോദ വാഹനങ്ങള്‍, മോട്ടര്‍ സൈക്കിള്‍, സൈക്കിള്‍ എന്നിവയുടെ വാടക ഇടപാടുകള്‍ക്കും ആര്‍ടിഎ അനുമതി നിര്‍ബന്ധമാകും. ഓരോ വര്‍ഷവും പെര്‍മിറ്റ് പുതുക്കണം.
ദുബായ്: ദുബായില്‍ വാഹനവുമായി ബന്ധപ്പെട്ട മുഴുവന്‍ ബിസിനസുകള്‍ക്കും ഇനി മുതല്‍ ആര്‍ടിഎയുടെ അനുമതി നിര്‍ബന്ധമാക്കി. ഗതാഗതവാഹന വാടക ബിസിനസുകളെ നിയന്ത്രിക്കുന്നതിനായുള്ള പുതിയ നിയമം ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ്ആല്‍ മക്തൂമാണ് ഉത്തരവിറക്കിയത്.
എല്ലാത്തരം വാഹനങ്ങളും വാടകയ്ക്ക് നല്‍കുന്നതിനും ചരക്കുകള്‍ ഏറ്റെടുത്ത് കൊണ്ടുപോകുന്നതിനും ആര്‍ടിഎ അനുമതിവേണം. ബസുകള്‍, ട്രക്കുകള്‍, വിനോദ വാഹനങ്ങള്‍, മോട്ടര്‍ സൈക്കിള്‍, സൈക്കിള്‍ എന്നിവയുടെ വാടക ഇടപാടുകള്‍ക്കും ആര്‍ടിഎ അനുമതി നിര്‍ബന്ധമാകും. ഓരോ വര്‍ഷവും പെര്‍മിറ്റ് പുതുക്കണം.
ഫ്രീ സോണുകള്‍, പ്രത്യേക സാമ്പത്തിക വികസന മേഖലകള്‍, ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സര്‍ക്കിള്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.