ഇന്ത്യന്‍ കുറിയേഴ്‌സ് ആന്‍ഡ് കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികളായ ഏഴംഗ സംഘമാണ് പ്രതിസന്ധിക്ക് പരിഹാരം തേടി ഡല്‍ഹിക്ക് പുറപ്പെടുന്നത്. കെട്ടിക്കിടക്കുന്ന കാര്‍ഗോ ഉടമകള്‍ക്ക് കഴിയുംവേഗം കിട്ടാന്‍ സംവിധാനമുണ്ടാക്കുക, സാധാരണക്കാരായ പ്രവാസികള്‍ക്കു തിരിച്ചടിയായ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാകും സംഘം മുഖ്യമായും ഉന്നയിക്കുക.
ദുബായ്: ഡോര്‍ ടു ഡോര്‍ കാര്‍ഗോ പ്രതിസന്ധിക്കു പരിഹാരം തേടി അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ത്യയിലെത്തും. ഇന്ത്യന്‍ കുറിയേഴ്‌സ് ആന്‍ഡ് കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികളായ ഏഴംഗ സംഘമാണ് പ്രതിസന്ധിക്ക് പരിഹാരം തേടി ഡല്‍ഹിക്ക് പുറപ്പെടുന്നത്. കെട്ടിക്കിടക്കുന്ന കാര്‍ഗോ ഉടമകള്‍ക്ക് കഴിയുംവേഗം കിട്ടാന്‍ സംവിധാനമുണ്ടാക്കുക, സാധാരണക്കാരായ പ്രവാസികള്‍ക്കു തിരിച്ചടിയായ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാകും സംഘം മുഖ്യമായും ഉന്നയിക്കുക.
കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തി പരിഹാരം കണ്ടെത്താനാണു അസോസിയേഷന്റെ ശ്രമം. കഴിഞ്ഞമാസം 30നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനുശേഷം കാര്‍ഗോ മേഖല വന്‍ പ്രതിസന്ധി നേരിടുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് സിയാദ്, സെക്രട്ടറി നവനീത് പ്രഭാകരന്‍ എന്നിവര്‍ പറഞ്ഞു.
പുതിയ നിയമം വരുന്നതറിയാതെ കാര്‍ഗോ അയച്ചവരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. കാര്‍ഗോ നീക്കം സ്തംഭിച്ചതിനു പുറമെ കസ്റ്റംസ് തീരുവകൂടി നല്‍കിയാലേ ഇവ ഉടമസ്ഥര്‍ക്കു കിട്ടൂ എന്ന സാഹചര്യമാണുള്ളത്. 2,000 രൂപയുടെ സാധനങ്ങള്‍ അയയ്ക്കണമെങ്കില്‍ 41% നികുതിയടയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം, സാധനങ്ങളുടെ മൂല്യം 2000 രൂപയില്‍ കൂടുതലാണെങ്കില്‍ തുകയുടെ 74% നികുതിയടയ്ക്കണമെന്ന നിബന്ധന പിന്‍വലിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോയില്‍ പ്രതിദിനം ഏകദേശം 500 ടണ്‍ സാധനങ്ങള്‍ എത്തിയിരുന്നു. ഒന്നാംതീയതിക്കുശേഷം അതു കുത്തനെ കുറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.