വാഹന ഉടമയ്ക്ക് വാഹനം നിര്‍ത്തിയിട്ട സ്ഥലം നിരീക്ഷിക്കാനും മറ്റും സൗകര്യമുണ്ടാകും. നാഇഫ്, റഫാ, മുറഖബാത്ത് പൊലീസ് സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം നടപ്പിലാക്കുക. തുടര്‍ന്ന് എല്ലാ സ്റ്റേഷനുകളിലും ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ മറി വ്യക്തമാക്കി.
ദുബായ്: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ ഡ്രൈവറുടെ ആവശ്യമില്ലാതെ ബഹുനില പാര്‍ക്കിങ് സൗകര്യത്തിലേക്ക് കൊണ്ടുപോകുന്നതാണ് പുതിയ സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മൂന്ന് സ്റ്റേഷനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുക.
വാഹന ഉടമയ്ക്ക് വാഹനം നിര്‍ത്തിയിട്ട സ്ഥലം നിരീക്ഷിക്കാനും മറ്റും സൗകര്യമുണ്ടാകും. നാഇഫ്, റഫാ, മുറഖബാത്ത് പൊലീസ് സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം നടപ്പിലാക്കുക. തുടര്‍ന്ന് എല്ലാ സ്റ്റേഷനുകളിലും ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ മറി വ്യക്തമാക്കി.
കാറുകള്‍ ഏല്‍പ്പിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് ഒരു ടിക്കറ്റ് ലഭിക്കും. ഈ ടിക്കറ്റ് തിരിച്ചേല്പിക്കുമ്പോള് ഉടമയ്ക്ക് പാര്‍ക്ക് ചെയ്ത കാര്‍ തിരിച്ചെത്തും. ഇതിനുള്ള നിരക്ക് പിന്നീട് തീരുമാനിക്കും. ദുബായ് പൊലീസിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് മുഖേനയാണ് പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.