വ്യാജ ഡേറ്റിങ് വെബ്സൈറ്റുകളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. തട്ടിപ്പ് സംഘങ്ങള്‍ പണം അപഹരിക്കുന്നതിനായി പുതിയ രീതികള്‍ സ്വീകരിക്കുകയാണെന്നും അവരുടെ കെണിയില്‍ വീഴരുതെന്നും ദുബായ് പൊലീസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ മുന്നറിയിപ്പ് നല്കി. തട്ടിപ്പുകാരുടെ വലയില്‍ കൂടുതല്‍ പേര് കുടുങ്ങുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
കോവിഡ് ചട്ടങ്ങളുടെ ഭാഗമായി ടാക്സി യാത്രകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്. ആറു സീറ്റുകളുള്ള ടാക്സി ഹല വഴി ബുക്ക് ചെയ്താല്‍ നാലുപേര്‍ക്ക് യാത്ര ചെയ്യാം.
പ്രതിരോധ കുത്തിവയ്പ്പുകള്‍ സംബന്ധിച്ച ദേശീയ നയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ വാക്സിനുകള്‍ വ്യാപകമായി ലഭ്യമാക്കുക, അവയുടെ സുസ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തുക, അവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഈ മേഖലയിലെ നവീകരണത്തിനും ഗവേഷണത്തിനും പിന്തുണ നല്‍കുക എന്നിവയാണ്.
www.retireindubai.com എന്ന വെബ്സൈറ്റ് വഴി രാജ്യത്തിന് അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും വിസക്കായി അപേക്ഷ നല്‍കാം. അപേക്ഷകനും അവരുടെ ജീവതപങ്കാളിക്കും അഞ്ചുവര്‍ഷത്തെ വിസ ലഭിക്കും. അപേക്ഷിക്കുന്നതിന് മുമ്പേ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഓണ്‍ലൈന്‍ മുഖേന താനേ പുതുക്കാന്‍ കഴിയുന്നതായിരിക്കും റിട്ടയര്‍മെന്റ് വിസ.
ഇന്ത്യ- യുഎഇ എയര്‍ബബിള്‍ കരാര്‍ ഒപ്പുവച്ചതു മൂലം നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് എംബസിയിലോ കോണ്‍സുലേറ്റിലോ പേര് റജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനക്കമ്പനികളുമായി നേരിട്ടു ടിക്കറ്റ് ബുക്കിങ് നടത്തുകയും ചെയ്യാം. അതേ സമയം എയര്‍ സുവിധയില്‍ റജിസ്ട്രേഷന് നടത്തണം.
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ അവകാശങ്ങളും നല്‍കണമെന്ന് യു.എ.ഇ അധികൃതര്‍. അവധിക്കാല വേതനം, സേവനകാലം പരിഗണിച്ചു നല്കുന്ന ബോണസ്, കുടിശിക ശമ്പളം എന്നിങ്ങനെ മൂന്നു തരം അവകാശങ്ങള്‍ക്ക് തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ടെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
യു.എ.ഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്കൂളുകള്‍ അടക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 30 ന് രാജ്യത്തെ സ്കൂളുകളില്‍ ഭാഗികമായി അധ്യയനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.
ക്വാറന്റീന് കാലാവധിയായ 14 ദിവസം പൂര്‍ത്തിയാക്കിയിട്ടു പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ സാധാരണ രീതിയിലുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയാകും. എന്നാല്‍ ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് പരീക്ഷ എഴുതേണ്ടതായി വരുന്നവര്‍ക്ക് സാനിറ്റൈസ്ഡ് കോറിഡോര്‍ (അണുവിമുക്ത ഇടനാഴി) സൗകര്യം ലഭ്യമാക്കണം.
സാധുതയുള്ള ദുബായ് താമസ വീസയുള്ളവര്‍ക്ക് യുഎഇയിലെ ഏത് രാജ്യാന്തര വിമാനത്താവളങ്ങളിലും വന്നിറങ്ങാമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സി (ജിഡിആര്‍എഫ്എ)യില്‍ നിന്ന് നിര്‍ബന്ധമായും അനുവാദം വാങ്ങിയിരിക്കണം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് അനുമതി ഉറപ്പാക്കണമെന്നും അവര്‍ അറിയിച്ചു.
സൈബര്‍ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഇടപാടുകാര്‍ക്ക് യുഎഇ ബാങ്കുകളുടെ മുന്നറിയിപ്പ്. എസ്എംഎസ് ആയും വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴിയും എത്തുന്ന സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. സുരക്ഷാകാരണങ്ങളാല്‍ അക്കൗണ്ട് മരവിപ്പിക്കുന്നത് ഒഴിവാക്കാന്‍ എത്രയും വേഗം പാസ് വേഡ് അടക്കമുള്ള വിവരങ്ങള്‍ നല്കാന് ആവശ്യപ്പെടുന്ന രീതിയില്‍ ലഭിക്കുന്ന സന്ദേശങ്ങളോടു പ്രതികരിക്കരുത്.