
ദുബായ്: സാധുതയുള്ള ദുബായ് താമസ വീസയുള്ളവര്‍ക്ക് യുഎഇയിലെ ഏത് രാജ്യാന്തര വിമാനത്താവളങ്ങളിലും വന്നിറങ്ങാമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സി (ജിഡിആര്‍എഫ്എ)യില്‍ നിന്ന് നിര്‍ബന്ധമായും അനുവാദം വാങ്ങിയിരിക്കണം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് അനുമതി ഉറപ്പാക്കണമെന്നും അവര്‍ അറിയിച്ചു.
ദുബായ് താമസ വീസക്കാര്‍ക്ക് രാജ്യത്തെ നാല് വിമാനത്താവളങ്ങളില്‍ ഏതില്‍ വേണമെങ്കിലും വന്നിറങ്ങാനുള്ള അനുവാദം ഉണ്ടെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബായിയോ അബുദാബിയോ ആയിക്കോട്ടെ, ജിഡിആര്‍എഫ്എ ഇതിനുള്ള അനുവാദം നല്‍കി വരുന്നു.
ദുബായ് അടക്കം ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവരും വിമാനം കയറും മുന്‍പ് കോവിഡ്19 നെഗറ്റീവാണെന്ന റിപോര്‍ട്ട് ഹാജരാക്കണം. ദുബായില്‍ നടക്കുന്ന പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കില്‍ വരുന്നവര്‍ക്ക് ഹോട്ടലുകളിലേയ്‌ക്കോ വീടുകളിലേയ്‌ക്കോ പോകാം. പോസിറ്റീവാണെങ്കില്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ നില്‍ക്കണം. കൂടാതെ, അല്‍ ഹൊസന്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കേണ്ടതുമാണ്. മറ്റു വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്കുള്ള നിയമം വ്യത്യസ്തമാണ്. ദുബായിലെത്തുന്ന മറ്റു ആറു എമിറേറ്റുകാര്‍ക്കൂം 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.