സന്ദര്‍ശക, ടൂറിസ്റ്റ് വിസകള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദുബായ് റദ്ദാക്കി. വിസക്ക് അപേക്ഷിക്കുന്നവര്‍ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് തുടങ്ങിയവ ഹാജരാക്കണമെന്ന ഉപാധിയാണ് ഉപേക്ഷിച്ചത്.