പെരുന്നാള്‍ പ്രമാണിച്ചാണ് ഈ മാസത്തെ ശമ്പളം നേരത്തെ നല്കാന് ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കള്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് ശമ്പളം നേരത്തെ കിട്ടുക.
റമസാന്‍ വോക്ക് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അല്‍ റവാബിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രത്യേക ഫ്രിജുകള്‍ പാര്‍ക്കുകളില്‍ സ്ഥാപിക്കും. ദാനവര്ഷത്തോട് അനുബന്ധിച്ച് റമസാന്‍ മാസത്തില്‍ നടപ്പാക്കിയ പദ്ധതി പാര്ക്കുകളിലെത്തുന്നവര്ക്കു പ്രയോജനപ്പെടുത്താം.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലാണ് ആദ്യമായി നടപ്പാക്കുന്നത്. ഇവിടെ മൊബൈല്‍ ഫോണ്‍ പാസ്പോര്‍ട്ടിന് പകരമായി ഉപയോഗിക്കുന്ന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസിയാതെ മറ്റ് ടെര്‍മിനലുകളിലേക്കും ഇത് വ്യാപിപ്പിക്കും. യുഎഇയില്‍ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും ഇത് ഉപയോഗിക്കാം.
പെരുന്നാളിനു മുന്‍പു പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കിടയിലും സൗദിയും യുഎഇയും ബഹ്റൈനും കര്‍ശന നിലപാടില്‍ അയവു വരുത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റേതെങ്കിലും ആശയവിനിമയ മാര്‍ഗങ്ങളിലൂടെയോ ഖത്തറിനോട് അനുഭാവമോ, ചായ്വോ പ്രകടിപ്പിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നു യുഎഇ മുന്നറിയിപ്പു നല്കി.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഹരിതമേഖലകള്‍ വിപുലമാക്കുകയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ സംവിധാനങ്ങളൊരുക്കുകയും ചെയ്യും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായും അദേഹം പറഞ്ഞു.
രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 14 ശതമാനത്തിലധികം വരുന്ന പ്രദേശങ്ങളാണ് സംരക്ഷിതമായി പ്രഖ്യാപിച്ചത്. ‘ജനങ്ങളെ പ്രകൃതിയുമായി കൂട്ടിയിണക്കൂ’ എന്ന പരിസ്ഥിതി ദിനാചരണ പ്രമേയം യു.എ.ഇ അന്വര്ഥമാക്കുകയാണെന്ന് മന്ത്രി ഡോ. ഥാനി ആല് സയൂദി പറഞ്ഞു.
നിരവധി ഭക്ഷ്യസ്റ്റാളുകളാണ് മേളയുടെ മറ്റൊരാകര്‍ഷണം. കുട്ടികള്‍ക്ക് കളിക്കാനുള്ള പ്രത്യേക സൗകര്യവും സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടാനായി മജ്ലിസും നൈറ്റ് മാര്‍ക്കറ്റിന്റെ ഭാഗമായി ഉണ്ട്. ജൂണ്‍ പത്ത് വരെ നീണ്ടുനില്‍ക്കുന്ന മേളയുടെ സമയം രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയാണ്.
പ്രവാചകനെ നിന്ദിച്ച് ഫെയ്സ്ബുക്കില്‍ സന്ദേശം പോസ്റ്റ് ചെയ്ത ഇന്ത്യന്‍ യുവാവിന് ദുബായില്‍ ജയില്‍ ശിക്ഷ. ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ ദുബായ് ആവിഷ്കരിച്ച ദുബായ് സൈബര്‍ സെക്യൂരിറ്റി സ്ട്രാറ്റജി പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുാബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തും ആണ് പ്രഖ്യാപനം നടത്തിയത്. സൈബര്‍ സുരക്ഷയുടെ ഭാഗമായി പഞ്ചതല തന്ത്രമാണ് ദുബായ് ആവിഷ്കരിച്ചിരിക്കുന്നത്.
ഹിജ്റ നയണ്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം മാളിലെ ഒമ്പത് കേന്ദ്രങ്ങളില്‍ റമദാന് മുഴുവന്‍ നീണ്ടു നില്ക്കും. ഹിജ്റ വര്‍ഷത്തിലെ ഒമ്പതാമത്തെ മാസമാണ് റമദാന്. സംസ്കാരത്തിന്റെ ഒമ്പത് സ്തംഭങ്ങളെ അവതരിപ്പിക്കുകയാണ് ദുബായ് മാള്‍. സാഹിത്യം, വസ്ത്രം, ശാസ്ത്രം, ചലച്ചിത്രം എന്നിങ്ങനെ ഒമ്പത് സോണുകള്‍ നിര്‍ണയിച്ചാണ് മാളില്‍ പ്രദര്‍ശനം ഒരുക്കുന്നത്.