റമസാന്‍ വോക്ക് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അല്‍ റവാബിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രത്യേക ഫ്രിജുകള്‍ പാര്‍ക്കുകളില്‍ സ്ഥാപിക്കും. ദാനവര്ഷത്തോട് അനുബന്ധിച്ച് റമസാന്‍ മാസത്തില്‍ നടപ്പാക്കിയ പദ്ധതി പാര്ക്കുകളിലെത്തുന്നവര്ക്കു പ്രയോജനപ്പെടുത്താം.
ദുബായ്: പബ്ലിക് പാര്‍ക്കുകളില്‍ ജ്യൂസ്, ഈന്തപ്പഴം, പാലുല്പന്നങ്ങള് തുടങ്ങിയവ ലഭ്യമാക്കുന്ന പദ്ധതി ദുബായ് മുനിസിപ്പാലിറ്റി ആരംഭിച്ചു. റമസാന്‍ വോക്ക് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അല്‍ റവാബിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രത്യേക ഫ്രിജുകള്‍ പാര്‍ക്കുകളില്‍ സ്ഥാപിക്കും. ദാനവര്ഷത്തോട് അനുബന്ധിച്ച് റമസാന്‍ മാസത്തില്‍ നടപ്പാക്കിയ പദ്ധതി പാര്ക്കുകളിലെത്തുന്നവര്ക്കു പ്രയോജനപ്പെടുത്താം.
22 പാര്‍ക്കുകളിലായി 30 ഫ്രിജുകളാണു സ്ഥാപിക്കുന്നത്. ആരോഗ്യ അവബോധം വളര്‍ത്തുക, ജനങ്ങളെ വ്യായാമത്തിനു പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയവയാണു പദ്ധതിയുടെ ലക്ഷ്യങ്ങളെന്നു അധികൃതര്‍ പറഞ്ഞു. ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ മുനിസിപ്പാലിറ്റി ആരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.