രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 14 ശതമാനത്തിലധികം വരുന്ന പ്രദേശങ്ങളാണ് സംരക്ഷിതമായി പ്രഖ്യാപിച്ചത്. 'ജനങ്ങളെ പ്രകൃതിയുമായി കൂട്ടിയിണക്കൂ' എന്ന പരിസ്ഥിതി ദിനാചരണ പ്രമേയം യു.എ.ഇ അന്വര്ഥമാക്കുകയാണെന്ന് മന്ത്രി ഡോ. ഥാനി ആല് സയൂദി പറഞ്ഞു.
ദുബായ്: രാജ്യത്തെ 43 പ്രദേശങ്ങള്‍ യു.എ.ഇ കാലാവസ്ഥ വ്യതിയാന- പരിസ്ഥിതി മന്ത്രാലയം സംരക്ഷിതമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 14 ശതമാനത്തിലധികം വരുന്ന പ്രദേശങ്ങളാണ് സംരക്ഷിതമായി പ്രഖ്യാപിച്ചത്. കാലാവസ്ഥ വ്യതിയാന- പരിസ്ഥിതി മന്ത്രി ഡോ. ഥാനി ആല് സയൂദിയാണ് പ്രഖ്യാപനം നടത്തിയത്. ‘ജനങ്ങളെ പ്രകൃതിയുമായി കൂട്ടിയിണക്കൂ’ എന്ന പരിസ്ഥിതി ദിനാചരണ പ്രമേയം യു.എ.ഇ അന്വര്ഥമാക്കുകയാണെന്ന് മന്ത്രി ഡോ. ഥാനി ആല് സയൂദി പറഞ്ഞു.
സര് ബനിയാസ്, റാസ് അല്‍ ഖോര്‍ തുടങ്ങിയ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളും വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളും സംരക്ഷിക്കുന്നതും ഭാവിതലമുറക്കായി കാത്തുവെക്കുന്നതും രാജ്യം ദൗത്യമായി കരുതുന്നെന്നും അദേഹം പറഞ്ഞു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവര്‍ത്തിത്വ തത്വത്തോട് നമ്മള് കടപ്പെട്ടിരിക്കുന്നവെന്ന് യു.എ.ഇയുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് പ്രസ്താവിച്ചിട്ടുണ്ട്.
പ്രകൃതിലോലമായതും ചരിത്രപ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ സംരക്ഷണം നല്കാന് രാഷ്ട്രം അതിയായി പരിശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.