ഹിജ്‌റ നയണ്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം മാളിലെ ഒമ്പത് കേന്ദ്രങ്ങളില്‍ റമദാന്‍ മുഴുവന്‍ നീണ്ടു നില്‍ക്കും. ഹിജ്‌റ വര്‍ഷത്തിലെ ഒമ്പതാമത്തെ മാസമാണ് റമദാന്‍. സംസ്‌കാരത്തിന്റെ ഒമ്പത് സ്തംഭങ്ങളെ അവതരിപ്പിക്കുകയാണ് ദുബായ് മാള്‍. സാഹിത്യം, വസ്ത്രം, ശാസ്ത്രം, ചലച്ചിത്രം എന്നിങ്ങനെ ഒമ്പത് സോണുകള്‍ നിര്‍ണയിച്ചാണ് മാളില്‍ പ്രദര്‍ശനം ഒരുക്കുന്നത്.
ദുബായ്: ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബായ് മാളില്‍ റമദാന്‍ പ്രദര്‍ശനത്തിന് തുടക്കമായി. ഹിജ്‌റ നയണ്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം മാളിലെ ഒമ്പത് കേന്ദ്രങ്ങളില്‍ റമദാന്‍ മുഴുവന്‍ നീണ്ടു നില്‍ക്കും. ഹിജ്‌റ വര്‍ഷത്തിലെ ഒമ്പതാമത്തെ മാസമാണ് റമദാന്‍. സംസ്‌കാരത്തിന്റെ ഒമ്പത് സ്തംഭങ്ങളെ അവതരിപ്പിക്കുകയാണ് ദുബായ് മാള്‍.
സാഹിത്യം, വസ്ത്രം, ശാസ്ത്രം, ചലച്ചിത്രം എന്നിങ്ങനെ ഒമ്പത് സോണുകള്‍ നിര്‍ണയിച്ചാണ് മാളില്‍ പ്രദര്‍ശനം ഒരുക്കുന്നത്. സാഹിത്യത്തിനായി അനുവദിച്ച മേഖലയില്‍ വിവിധ ഇസ്‌ലാമിക രചനകളെ പരിചയപ്പെടുന്നതോടൊപ്പം സൗണ്ട്ബൂത്തില്‍ കയറി റമദാന്‍ അനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പങ്കുവെക്കാവുന്നതാണ്. കാലിഗ്രഫി വിദഗ്ധന്‍ ദിയ അല്‍ലാമിന്റെ പ്രദര്‍ശനവും ഇതിന്റെ ഭാഗമാണ്.
ഫാഷന്‍ മേഖലയില്‍ യുഎഇ ഡിസൈനര്‍മാര്‍ രൂപകല്‍പന ചെയ്ത വസ്ത്രങ്ങളുടെ പ്രദര്‍ശനവും സായാഹ്നങ്ങളില്‍ കുട്ടികള്‍ക്കായി വിവിധ ശില്‍പശാലകളും ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.