സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ ദുബായ് ആവിഷ്‌കരിച്ച ദുബായ് സൈബര്‍ സെക്യൂരിറ്റി സ്ട്രാറ്റജി പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുാബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും ആണ് പ്രഖ്യാപനം നടത്തിയത്. സൈബര്‍ സുരക്ഷയുടെ ഭാഗമായി പഞ്ചതല തന്ത്രമാണ് ദുബായ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ദുബായ്: സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ ദുബായ് ആവിഷ്‌കരിച്ച ദുബായ് സൈബര്‍ സെക്യൂരിറ്റി സ്ട്രാറ്റജി പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുാബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും ആണ് പ്രഖ്യാപനം നടത്തിയത്.
ഡിജിറ്റല്‍ കാലഘട്ടത്തില്‍ സൈബര്‍ സുരക്ഷ ഒഴിച്ചുകൂടാനാവാത്തതാണെന്നും ലോകത്തെ ഏറ്റവും സുരക്ഷിതമായ ഡിജിറ്റല്‍ നഗരം എന്ന സ്ഥാനം ഉറപ്പിക്കാന്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലയുടെ കൂട്ടായ യജ്ഞം വേണമെന്നും അദേഹം പറഞ്ഞു. സൈബര്‍ സുരക്ഷയുടെ ഭാഗമായി പഞ്ചതല തന്ത്രമാണ് ദുബായ് ആവിഷ്‌കരിച്ചിരിക്കുന്നത്.
സൈബര്‍ സുരക്ഷയെക്കുറിച്ച് സമൂഹത്തിന് അവബോധം പകരാന്‍ സൈബര്‍ സ്മാര്‍ട്ട് നേഷന്‍, ഇഫസുരക്ഷ സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് ഇന്നവേഷന്‍, വിവരങ്ങളുടെ സ്വകാര്യതയും ആധികാരികതയും വിശ്വസ്തതയും ഉറപ്പാക്കാന്‍ സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ആക്രമണങ്ങളുണ്ടായാല്‍ ചെറുക്കാനും സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കാനും സൈബര്‍ റെസിലിയന്‍സ്, സൈബര്‍ ഇടങ്ങളിലെ ഭീഷണികള്‍ക്ക് തടയിടാന്‍ പ്രാദേശിക, അന്തര്‍ദേശീയ തലത്തിലെ സഹകരണങ്ങള്‍ക്ക് കൊളാബറേഷന്‍ എന്നിങ്ങനെയാണ് പഞ്ചതല തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.