വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കോണ്‍സുലേറ്റ് തുറക്കും. രാവിലെ എട്ട് മുതല്‍ പത്തുവരെയാണ് അടിയന്തര സേവനമുണ്ടാകുക. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമായാണ് അവധി ദിവസങ്ങളില്‍ കോണ്‍സുലേറ്റ് തുറക്കുന്നത്. അടിയന്തര രേഖകള്‍ക്ക് മാത്രമായി ഈ സമയം പ്രയോജനപ്പെടുത്താണെന്ന് അധികൃതര്‍ അറിയിച്ചു.
ലോക കലാ സാംസ്കാരിക വാണിജ്യ വിപണന വിനോദ സഞ്ചാര മേഖലകള്‍ ഒരു കുടക്കീഴില് അണിനിരക്കുന്ന, മധ്യപൂര്‍വ ദേശത്ത ഏറ്റവും വലിയ കാഴ്ചാ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്റെ 25ാം വര്‍ഷികാഘോഷമാണ് നടക്കുക. വിനോദത്തിനും ഷോപ്പിങ്ങിനും പ്രത്യേക സൗകര്യങ്ങളുള്ള ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളും കലാകായിക വിനോദങ്ങളുമെത്തുന്നു.
ഈ രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ ദുബായ് വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധന കൂടി നടത്തണമെന്ന് എയര്‍ലൈന്‍ അധികൃതരെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. യാത്ര പുറപ്പെടുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കൊവിഡ് പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പുറമെയാണിത്.
ബലി പെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ 203 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മാപ്പ് നല്കി മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് ഒരു പുതിയ തുടക്കത്തിനുള്ള അവസരം നല്‍കുകയാണ് ഉത്തരവിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഇസാം ഇസ അല്‍ ഹുമൈദാന്‍ പറഞ്ഞു.
വരുന്നവര്‍ക്ക് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യാത്രക്കാര്‍ അതത് രാജ്യങ്ങളിലെയും യുഎഇയിലെയും കോവിഡ് നിയമങ്ങള്‍ അറിഞ്ഞിരിക്കണം. ക്വാറന്റീന് അടക്കമുള്ള എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്ന അല്‍ ഹൊസന്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. വരുന്നവരെല്ലാം യുഎഇ വിമാനത്താവളങ്ങളില്‍ പിസിആര്‍ ടെസ്റ്റിനു വിധേയരാകണം.
ഗ്ലോബല്‍ വില്ലേജ് 25ാമത് സീസണ് ഒക്ടോബറില്‍ തുടക്കമാകും. കാഴ്ചകളും കൗതുകങ്ങളുമായി ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന മേള അടുത്തവര്‍ഷം ഏപ്രില്‍ വരെയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച്, ഏപ്രില്‍ കാലയളവില്‍ കാലാവധി തീര്‍ന്നവരുടെ പുതുക്കല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. മേയില്‍ കാലാവധി കഴിഞ്ഞവരുടെ അപേക്ഷകള്‍ ഓഗസ്റ്റ് 11 മുതല്‍ സ്വീകരിക്കും. ജൂണ്‍ മുതല്‍ ജൂലൈ 11 വരെ കാലാവധി കഴിഞ്ഞവരുടെ അപേക്ഷകള്‍ സെപ്റ്റംബര്‍ 10 മുതല്‍ സ്വീകരിക്കും.
യുഎഇയില്‍ നിന്നുള്ള വിമാനകമ്പനികള്‍ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. എമിറേറ്റസ് എയര്‍ലൈന്‍സും ഫ്ലൈ ദുബായിയുമാണു കേളത്തിലേക്കടക്കമുള്ള വിമാനനത്താവളങ്ങളിലേക്കും തിരിച്ചും ബുക്കിംഗ് തുടങ്ങിയത്.
ദുബായ് മില്ലേനിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി സന ഫിറോസാണ് അംഗീകാരം നേടിയ മലയാളി വിദ്യാര്‍ഥിനി. ഓണ്‍ലൈന്‍ പുരസ്കാരദാന ചടങ്ങിലാണ് ഇത്തവണ അവാര്‍ഡുകള്‍ കൈമാറിയത്. പഠനത്തിന് പുറമെ കായികരംഗത്തും സംഗീതരംഗത്തും മികവ് തെളിയിച്ച വിദ്യാര്‍ഥിനിയാണ് സന ഫിറോസ്.
ദുബായ് മെട്രോ റെഡ് ലൈന്‍ പാതയില്‍ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത. ഏഴ് സ്റ്റേഷനുകള്‍ ഉള്‍കൊള്ളുന്ന പുതിയ പാതയില്‍ ദിവസം 50 ട്രെയിനുകള്‍ സര്‍വീസ് നടത്തും. ദിനംപ്രതി 1,25,000 പേര്‍ക്ക് യാത്ര ചെയ്യാന്‍ പുതിയ പാതക്ക് ശേഷിയുണ്ടാകും. 11 ശതകോടി ദിര്‍ഹം ചെലവിട്ടാണ് പുതിയ പാത നിര്‍മാണം പൂര്‍ത്തിയാക്കിയത്.