
ദുബായ്: മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഈ വര്‍ഷത്തെ ശൈഖ് ഹംദാന്‍ പുരസ്‌കാരത്തിന് മലയാളി വിദ്യാര്‍ഥിനി അര്‍ഹയായി. ദുബായ് മില്ലേനിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി സന ഫിറോസാണ് അംഗീകാരം നേടിയ മലയാളി വിദ്യാര്‍ഥിനി. ഓണ്‍ലൈന്‍ പുരസ്‌കാരദാന ചടങ്ങിലാണ് ഇത്തവണ അവാര്‍ഡുകള്‍ കൈമാറിയത്. പഠനത്തിന് പുറമെ കായികരംഗത്തും സംഗീതരംഗത്തും മികവ് തെളിയിച്ച വിദ്യാര്‍ഥിനിയാണ് സന ഫിറോസ്.
ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. പത്തനംതിട്ട സ്വദേശി ഫിറോസ് ഖാന്റെയും ബിജിയുടെയും മകളാണ് സന ഫിറോസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.