യു.എ.ഇയില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങല്‍ തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്തപിഴ. മാത്രമല്ല നിയമലംഘകരുടെ ഫോട്ടോയും പ്രസിദ്ധീകരിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് നിയലംഘകരുടെ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
നിലവില്‍ യു.കെയിലെ ബിര്‍മിങ്ഹാമിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുമതലയിലുള്ള അദ്ദേഹം ഈ മാസം പകുതിയോടെ സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ഏപ്രില്‍ മുതല്‍ ദുബായിലെ കോണ്‍സുല്‍ ജനറലായി പ്രവര്‍ത്തിക്കുന്ന വിപുല്‍ ജൂലൈ ഏഴിന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് അമന് പുരി ചുമതലയേല്‍ക്കുന്നത്.
ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന് നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയാണ് വന്ദേഭാരത് മിഷന് നാലാം ഘട്ടം.
യുഎഇയിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ ജൂലൈ ഒന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. നിലവില്‍ അംഗീകൃത ലബോറട്ടറികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യുഎഇയില്‍ എത്തിയ ശേഷം പരിശോധന നടത്തിയാല്‍ മതി.
സ്റ്റേഷനുകളിലും വാഹനങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കണം. ഇരിക്കരുതെന്നു രേഖപ്പെടുത്തിയ സീറ്റുകളില്‍ ഇരുന്നാല്‍ പിഴയീടാക്കും. മാസ്ക് ധരിക്കാതിരുന്നാലും സ്റ്റേഷനിലോ ബസ് സ്റ്റോപ്പിലോ വാഹനങ്ങളിലോ കയറിയ ശേഷം മാസ്ക് മാറ്റിയാലും പിഴയുണ്ടാകും. ടാക്സി യാത്രയെങ്കില്‍ മുന്‍ സീറ്റില്‍ ഇരിക്കരുത്. ടാക്സിയില്‍ 2 യാത്രക്കാരില്‍ കൂടുതല്‍ കയറുന്നത് ശിക്ഷാര്‍ഹമാണ്.
അടുത്തമാസം ഏഴു മുതല്‍ ദുബായ് വിമാനത്താവളം വഴി വിനോദസഞ്ചാരികളെ സ്വീകരിച്ചു തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഔദ്യോഗികമായി വിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളില്‍ നിന്നാണ് പ്രവാസികള്‍ക്ക് തിരിച്ചുവരാനാവുക. അതേസമയം വിമാനസര്‍വീസ് ആരംഭിച്ചിട്ടില്ലാത്തിനാല് മലയാളികളടക്കം ഇന്ത്യക്കാര്‍ക്ക് ദുബായിലെത്താന്‍ ഇനിയും കാത്തിരിക്കണം.
43 ചാർട്ടേർഡ് വിമാന സർവീസിനാണ് കെഎംസിസി അനുമതി തേടിയത്. ഇതിൽ 33 എണ്ണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുണ്ടോയെന്നറിയുയുന്നതിനു 90 ലക്ഷത്തോളം പേരിൽ കൂടി കൊവിഡ് ടെസ്റ്റ് നടത്തുവാനാണ് തീരുമാനം.
8 രാജ്യങ്ങളിലെ ഒൻപതു നഗരങ്ങളിലേക്കാണ് വിമാന സര്‍വ്വീസു ആരംഭിക്കുന്നത്. ലണ്ടൻ ഹീത്രൂ, ചിക്കാഗോ, ഫ്രാങ്ക്ഫർട്ട്, പാരീസ്, മിലാൻ, മാഡ്രിഡ്, ടൊറന്റോ, സിഡ്നി, മെൽബൺ എന്നിവിടെങ്ങളിലേക്കാണ് ആദ്യ സര്‍വ്വീസുകള്‍
റമദാൻ 29 മുതൽ ഷവ്വാൽ 3 വരെ സ്വകാര്യ മേഖലയിലുൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്കു അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് നൽകുന്നത്.