പ്രായപരിധി കുറയ്ക്കുന്നത് ഗതാഗത സുരക്ഷാനിയമങ്ങള്‍ക്ക് വിരുദ്ധമാണ്. പുതുതായി ലൈസന്‍സ് നേടുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വെയ്ക്കണമെന്നാണ് ആര്.ടി.എ. താത്പര്യപ്പെടുന്നത്.
മുഖ്യഷോറൂം എന്ന നിലയ്ക്ക് ദുബായില്‍ ‘സൂപ്പര്‍സ്റ്റോര്‍ ഓഫ് ദ ഫ്യൂച്ചര്‍’ എന്ന ഔട്ലെറ്റ് സ്ഥാപിക്കുകയും ഓണ്‍ലൈനിലൂടെ ഗിഫ്റ്റ് ഇനങ്ങള്‍ വില്‍പനയ്ക്കെത്തിക്കുകയും ചെയ്യും. 3000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലായിരിക്കും ദുബായിലെ ഷോറൂം ഒരുക്കുക.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ www.dha.gov.ae വെബ്സൈറ്റ് ലോഗിന്‍ ചെയ്താല്‍ പരാതി വിഭാഗത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. രോഗികള്‍ക്ക് പൂര്‍ണ സൗഖ്യവും സംതൃപ്തിയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം 22ന് യു.എ.ഇയിലത്തെുന്നു. അധികാരത്തിൽ എത്തിയ ശേഷമുള്ള പിണറായി വിജയന്റെ ആദ്യ വിദേശ സന്ദർശനമാണിത്.
ദുബായിൽ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കാലാവധി നീട്ടി നല്‍കില്ലെന്നും എല്ലാവരും ഈ വര്‍ഷം തന്നെ പോളിസി എടുത്തിരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന് ഇത് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പ് നല്കി. ദുബായിയില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോ വന്‍വാണിജ്യ സാധ്യതകളാണ് തുറന്നിടുന്നതെന്ന് തെരേസ മെയ് വ്യക്തമാക്കി.
ഹിന്ദി സിനിമകളുടെ അനുഭവ ലോകത്തിലൂടെയുള്ള സഞ്ചാരം കൂടിയാണ് പുതുതായി ഉള്‍പ്പെടുത്തിയ ഈ നൃത്തസംഗീത പരിപാടി.
യു.എ.ഇ.യിലെ വിവിധതരത്തിലുള്ള മണ്ണുകളും അവയുടെ സവിശേഷതകളും പ്രദര്‍ശിപ്പിക്കുന്ന ‘എമിറേറ്റ്സ് സോയില്‍ മ്യൂസിയം’ സന്ദർശകർക്കായി തുറന്നു കൊടുത്തു. ദുബായ് അല്‍ഐന്‍ റോഡിലാണ് മ്യൂസിയം.
പതിമൂന്നാമത് ദുബായ് അന്താരാഷ്ട്ര ചലചിത്രമേള ആരംഭിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന മേളയുടെ ഭാഗമായി 55 രാജ്യങ്ങളില്‍ നിന്നുള്ള 156 ചലചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
ഞായറാഴ്ച്ച രാവിലെ നാലിനും ഒമ്പതിനും ഇടയിലാണ് ഇത്രയും അപകടങ്ങളുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല. ഇരുചക്ര വാഹനക്കാരോട് ജാഗ്രത പുലര്‍ത്താനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വകീരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.