ജനങ്ങളുടെ സന്തോഷത്തിന്റെ അളവും കാരണങ്ങളും പരിശോധിക്കുന്നതിന് രാജ്യവ്യാപക സര്‍വേ ആരംഭിച്ചു. തിങ്കളാഴ്ചയാണ് സര്‍വേ ആരംഭിച്ചത്. ഏഴ് എമിറേറ്റുകളില്‍ നിന്ന് 14000 പേരുടെ അഭിപ്രായമാണ് തേടുക. സ്വദേശികള്‍, വിദേശികള്‍, താമസക്കാര്‍, തൊഴിലാളികള്‍, സഞ്ചാരികള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം വിവരം ശേഖരിക്കും.