മുഷ്രിഫ് പാര്‍ക്കിനടുത്തായി 20,000 ചതുരശ്ര മീറ്ററിലാണ് ദുബായ് മുതല പാര്‍ക്ക് നിര്‍മിക്കുന്നത്. ഫ്രാന്‍സിലെ മുതല പാര്‍ക്കിന്റെ മാതൃകയാണു ദുബായ് പാര്‍ക്ക് പിന്തുടരുന്നത്.
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദുബായിൽ റോഡപകടങ്ങൾ വർധിക്കുന്നു. വിമാന സർവീസുകളെയും മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ദുബായില്‍ താമസിക്കുന്നവര്‍ ഡിസംബര്‍ മാസത്തോടെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിരിക്കണമെന്നു ഹെല്‍ത്ത് അതോറിറ്റി സാമ്പത്തിക വകുപ്പ് തലവന്‍ ഡോ. ഹൈദര്‍ സഈദ് അല്‍യൂസുഫ് അറിയിച്ചു.
അൽ മക്തൂം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അതിവേഗ സൗജന്യ വൈഫൈ ഏർപ്പെടുത്തിയതായി ‘ദുബൈ എയർപോർട്സ്’ അധികൃതർ അറിയിച്ചു.
രണ്ട് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശ് സ്വദേശികളുമാണ് മരിച്ചത്. ഏഴു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ വ്യാപകമാക്കാനുള്ള പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി കാര്‍ബണ്‍ മലിനീകരണം കുറഞ്ഞ 20 ഹൈബ്രിഡ് വാഹനങ്ങൾ പുതിയതായി നിരത്തിലിറക്കിയിട്ടുണ്ട്.
ദുബായ്: യു.എ.ഇയുടെ പല ഭാഗങ്ങളിൽ ഇന്ന് രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. അബുദാബിയിലെ റോഡുകളിൽ 100 മീറ്ററിന് താഴെ മാത്രമാണ് കാഴ്ചയുടെ ദൂരപരിധി. ഇതുമൂലം യാത്രക്കാർക്കും മറ്റും വ്യക്തമായ കാഴ്ച ലഭിക്കുന്നില്ലെന്നും നാഷണൽ സെന്റർ ഫോർ മീറ്ററോളജി ആൻഡ് സീസ്മോളജി അറിയിച്ചു. ഇന്ന് വൈകുന്നേരവും ഞായറാഴ്ച രാവിലെയും മൂടൽ മഞ്ഞ് തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽ മഞ്ഞിനെ തുടർന്ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴിയുള്ള വിമാനങ്ങളുടെ സമയങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ട്.
‘നഹനു ഇമാറാത്തി ഹുന്‍’ എന്ന പേരില്‍ അബുദബി ലുലുഷോപ്പിങ് മാളിലെ ജീവനക്കാരനും കവിയുമായ അനില്‍ കുമ്പനാട് അണിയിച്ച് ഒരുക്കി, തനത് അറബി ഭാഷ ശൈലിയില്‍ മീനാക്ഷി പാടിയ ഗാനം ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാണ്.
ഓരോ എക്സ്ചേഞ്ചില്‍ നിന്നും കുറഞ്ഞത് 500 പേര് പ്രതിദിനം പണം അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പണം അയക്കുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നവരായി ചുരുങ്ങി.
ആദ്യം തുറന്ന കൈപത്തിയില്‍ അണിനിരന്ന് പിന്നീട് മൂന്നു വിരല്‍ വിജയമുദ്രയിലേക്ക് മാറുകയായിരുന്നു. ഈ രീതിയില്‍ ലോകത്തെ ഏറ്റവും വലിയ ശ്രമമാണെന്ന് ഗിന്നസ് അധികൃതര്‍ സാക്ഷ്യപ്പെടുത്തി.