ഞായറാഴ്ച്ച രാവിലെ നാലിനും ഒമ്പതിനും ഇടയിലാണ് ഇത്രയും അപകടങ്ങളുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല. ഇരുചക്ര വാഹനക്കാരോട് ജാഗ്രത പുലര്‍ത്താനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വകീരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുബായ്: അഞ്ചു മണിക്കൂറിനിടെ ദുബായ് നഗരത്തിലുണ്ടായത് 107 അപകടങ്ങള്‍. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് അപകടങ്ങള്‍ ഉണ്ടായത്. ഞായറാഴ്ച്ച രാവിലെ നാലിനും ഒമ്പതിനും ഇടയിലാണ് ഇത്രയും അപകടങ്ങളുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല. ഇരുചക്ര വാഹനക്കാരോട് ജാഗ്രത പുലര്‍ത്താനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വകീരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാറിയ കാലാവസ്ഥയുമായി ഡ്രൈവര്‍മാര്‍ പൊരുത്തപ്പെടാത്തതാണ് അപകട കാരണമെന്ന് കണ്ട്രോള് റൂം കമാന്‍ഡ് മേജര്‍ ഖസ്രാജ് മജിദ് അല്‍ ഖസ്രാജി അറിയിച്ചു. വാഹനം ഓടിക്കുന്നതിന് മുമ്പ് കാലാവസ്ഥയെ കുറിച്ച് ബോധവാന്മാരാകണമെന്നും അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.