കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിനാണ് സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബായ് പൊലീസ് പിഴകളില്‍ 100 ശതമാനം ഇളവ് നല്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് മാസം നിയമം ലംഘിക്കാതെ വാഹനമോടിച്ചാല്‍ 25 ശതമാനം ഇളവ്. ആറ് മാസം ഇത് തുടര്‍ന്നാല്‍ 50 ശതമാനവും, വര്‍ഷം മുഴുവന്‍ നിയമംലംഘിക്കാത്തവര്‍ക്ക് 100 ശതമാനം പിഴയിളവ്. പദ്ധതി പ്രയോജനപ്പെടുത്തിയത് 5,59,430 വാഹനഉടമകളാണ്. ഏറെയും സ്ത്രീകളായിരുന്നു. 4,44,661 വനിതകള്‍ 100 ശതമാനം പിഴ ഇളവ് നേടി.