Currency

ഹെലികോപ്റ്ററുകളുടെ ശബ്ദം; സുരക്ഷാ പരിശീലനങ്ങള്‍ നടക്കുന്നതിനാല്‍, പ്രത്യേക അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകന്‍Wednesday, February 19, 2020 11:33 am
loud-noise
Nominations-2020

ദുബായ്: സുരക്ഷാ പരിശീലനങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകള്‍ സഞ്ചരിക്കുന്നതിനാല്‍ ദുബായില്‍ ഉച്ചത്തിലുള്ള ശബ്ദമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘അറേബ്യന്‍ ഗള്‍ഫ് സെക്യൂരിറ്റി -2 പരിശീലനങ്ങളുടെ’ ഭാഗമായുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഫെബ്രുവരി മാസത്തില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകുന്നേരം നാല് മുതല്‍ എട്ട് മണി വരെയുമാണ് പരിശീലനം നടക്കുന്നത്.

ഉമ്മു സുഖൈമിലെ ദുബായ് പൊലീസ് അക്കാദമിയിലാണ് സുരക്ഷാ പരിശീലനങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഹെലികോപ്റ്ററുകള്‍ പറക്കുന്നതിനാല്‍ ദുബായില്‍ ഉച്ചത്തിലുള്ള ശഹബ്ദമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x