Currency

ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ്; പദ്ധതി തുടരുമെന്ന് ദുബായ് പൊലീസ്

സ്വന്തം ലേഖകന്‍Tuesday, February 25, 2020 12:18 pm
traffic-fines
Nominations-2020

ദുബായ്: ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ് നല്‍കുന്ന ദുബായ് പൊലീസിന്റെ പദ്ധതി ഈ വര്‍ഷവും തുടരും. വര്‍ഷം മുഴുവന്‍ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതാണ് ഈ പദ്ധതി.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിനാണ് സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബായ് പൊലീസ് പിഴകളില്‍ 100 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് മാസം നിയമം ലംഘിക്കാതെ വാഹനമോടിച്ചാല്‍ 25 ശതമാനം ഇളവ്. ആറ് മാസം ഇത് തുടര്‍ന്നാല്‍ 50 ശതമാനവും, വര്‍ഷം മുഴുവന്‍ നിയമംലംഘിക്കാത്തവര്‍ക്ക് 100 ശതമാനം പിഴയിളവ്. പദ്ധതി പ്രയോജനപ്പെടുത്തിയത് 5,59,430 വാഹനഉടമകളാണ്. ഏറെയും സ്ത്രീകളായിരുന്നു. 4,44,661 വനിതകള്‍ 100 ശതമാനം പിഴ ഇളവ് നേടി.

പുരുഷന്‍മാര്‍ 1,14,769 പേര്‍ മാത്രം. 54.6 കോടി ദിര്‍ഹമാണ് പദ്ധതിയിലൂടെ ദുബായ് പൊലീസ് എഴുതി തള്ളിയത്. പിഴ ഇളവ് നേടാന്‍ ശ്രദ്ധിച്ച് വാഹനമോടിച്ചതോടെ അപകടവും ഗണ്യമായി കുറഞ്ഞു. 38 ശതമാനം അപകടം കുറഞ്ഞു എന്നാണ് കണക്ക്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x