
ദുബായ്: ദുബായില്‍ രാജ്യാന്തര ഹോട്ട് എയര്‍ ബലൂണ്‍ ഉത്സവം അരങ്ങേറും. ദുബായില്‍ എക്‌സ്‌പോയ്ക്കു മുന്നോടിയായി സംഘടിപ്പിക്കുന്ന രാജ്യാന്തര ഹോട്ട് എയര്‍ ബലൂണ്‍ മേള ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 2 വരെ നടക്കും. മേളയില്‍ ഒട്ടേറെ വിദേശരാജ്യങ്ങള്‍ പങ്കെടുക്കും. ഒക്ടോബര്‍ 20 മുതല്‍ ഏപ്രില്‍ 19 വരെയാണ് വേള്‍ഡ് എക്‌സ്‌പോ.
പൊതുജനങ്ങള്‍ക്ക് ഹോട്ട് ബലൂണ്‍ യാത്രാനുഭവം സമ്മാനിക്കുന്ന സിമുലേറ്റര്‍ മേളയിലുണ്ടാകും. യുഎഇയുടെ പ്രധാന കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, പര്‍വതമേഖലകള്‍ എന്നിവയ്ക്കു മുകളിലൂടെ സഞ്ചരിക്കുന്ന പ്രതീതിയുണ്ടാകുമെന്നു ‘യുഎഇ ബലൂണ്‍’ പ്രസിഡന്റ് ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് നാസര്‍ അല്‍ മന്‍സൂറി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.