ദുബായില്‍ നടക്കുന്ന ആദ്യ മിഡിലീസ്റ്റ് ഹെല്‍ത്ത് കെയര്‍ സോഷ്യമീഡിയ ഉച്ചകോടിയാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. സോഷ്യല്‍ മീഡിയ വഴി തെറ്റായ ആരോഗ്യ നിര്‍ദേശങ്ങളും ചികില്‍സയും നിര്‍ദേശിക്കുന്നത് വിലക്കുന്നത് സംബന്ധിച്ച ചര്‍ച്ച സജീവമാണെന്ന് ആരോഗ്യ മന്ത്രാലയം പൊതുജന ആരോഗ്യവിഭാഗം അസി അണ്ടര്‍ സെക്രട്ടറി ഡോ. അമീന് ഹുസൈന് അല്‍ ആമിരിയാണ് അറിയിച്ചത്.
രാജ്യം ഹൈടെക് ട്രാക്കിലേക്ക് കടക്കുന്നതിനു മുന്നോടിയായി ഡ്രൈവറില്ലാ വാഹനങ്ങളില്‍ 5 ജി സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. സുരക്ഷിതത്വവും അതിവേഗവും കൃത്യതയും ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യയാണിത്. വാഹനങ്ങള്‍ തമ്മിലും ഗതാഗത നിയന്ത്രണ ശൃംഖലയുമായും ബന്ധിപ്പിച്ചുള്ള സംവിധാനമെന്ന പ്രത്യേകതയുമുണ്ട്.
സോഷ്യല്‍ മീഡിയ വഴിയാണ് സാധനങ്ങുളുടെ ലിസ്റ്റ് പൊലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 13 ഇനങ്ങളില്‍ പെട്ട സാധനങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിലക്കുള്ളതായി അറിയിക്കുന്നത്. യുഎഇയിലേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത 22 സാധനങ്ങളുടെ പട്ടികയ്ക്ക് പുറമേയാണ് പുതിയ പട്ടിക പൊലീസ് പുറത്തിറക്കിയിരിക്കുന്നത്.
ഞായറാഴ്ച വരെ യുഎഇയില്‍ ആകാശം മേഘാവൃതമാകുമെന്നും പരക്കെ മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രത്യേകിച്ച് വടക്കു കിഴക്ക് പ്രദേശങ്ങളില്‍ മഴ ശക്തമായി പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും വാദികള്‍ക്ക് സമീപം പോകരുതെന്നും മുന്നറിയിപ്പുണ്ട്. അന്തരീക്ഷ ഊഷ്മാവ് കുറയാനും സാധ്യതയുണ്ട്.
48-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള ടാക്സിയില്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ വൈഫൈ ലഭിക്കും. ടെലികോം കമ്പനിയായ ഡു ആണ് മറ്റൊരു സാങ്കേതിക സ്ഥാപനവുമായി സഹകരിച്ച് 48 മണിക്കൂര്‍ നേരത്തേക്ക് പരിധികളില്ലാതെ സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നത്.
ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിച്ചാണ് യുഎഇ വീണ്ടും റെക്കോര്‍ഡ് കുറിച്ചത്. ദുബായ് പാം ജുമൈറക്ക് മുകളില്‍ നിന്ന് യുഎഇ ദേശീയപതാകയുമായി സ്കൈ ഡൈവര്‍മാരുടെ സംഘം വിമാനത്തില്‍ നിന്ന് താഴേക്ക് ചാടി സാഹസിക പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചത് ദുബായ് കിരീടാവകാശി ശൈഖ് ഹംദാനാണ്. 144.28 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള പതാകയാണ് ആകാശചാട്ടക്കാര്‍ ആകാശത്ത് പാറിച്ചത്.
തിരക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ യാത്രക്കാര്‍ നേരത്തെ ചെക്ക് ഇന്‍ ചെയ്യണമെന്നും വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും എമിറേറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നവംബര്‍ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന ജനത്തിരക്ക് ഡിസംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കും. ഇക്കാലയളവില്‍ എമിറേറ്റ്സിന് രണ്ട് ലക്ഷത്തിലധികം യാത്രക്കാരുണ്ടാകും.
അനുസ്മരണ ദിനവും യു.എ.ഇ ദേശീയദിനവും പ്രമാണിച്ച് ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ ദുബായിലും അബൂദബിയിലും പാര്‍ക്കിങ് സൗജന്യം. ദുബായിലെ ബഹുനില പാര്‍ക്കിങ് നിലയങ്ങള്‍ കൂടാതെയുള്ള പാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് സൗജന്യമായി വാഹനങ്ങളിടാനാവുക. അവധി ദിവസങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങള്‍ ഏറെക്കുറെ പതിവു പോലെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
താമസ- കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന് പിടിക്കപ്പെട്ടവര്‍ക്ക് രാജ്യം വിടാന്‍ ബോര്‍ഡിങ് പാസ് തടങ്കല്‍ കേന്ദ്രത്തില്‍ നിന്നു തന്നെ ഏര്‍പ്പാടാക്കും. അടുത്ത വര്‍ഷം മുതല്‍ തീരുമാനം നടപ്പിലാകുമെന്ന് ദുബായ് എമിഗ്രേഷന്‍ വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറക്കുന്നതിനുമായി ദീവ നല്‍കിവരുന്ന സൗജന്യ സേവനം ദീര്‍ഘിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സൗജന്യമായി ചാര്‍ജ് ചെയ്യാനുള്ള ദീവയുടെ സേവനം 2021 ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. 2017ല്‍ ആരംഭിച്ച സേവനം ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ തീരാനിരിക്കെയാണ് ദീവ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.