Currency

ഞായര്‍ വരെ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം

സ്വന്തം ലേഖകന്‍Friday, December 6, 2019 12:19 pm

ദുബായ്: ഞായറാഴ്ച വരെ യുഎഇയില്‍ ആകാശം മേഘാവൃതമാകുമെന്നും പരക്കെ മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രത്യേകിച്ച് വടക്കു കിഴക്ക് പ്രദേശങ്ങളില്‍ മഴ ശക്തമായി പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും വാദികള്‍ക്ക് സമീപം പോകരുതെന്നും മുന്നറിയിപ്പുണ്ട്. അന്തരീക്ഷ ഊഷ്മാവ് കുറയാനും സാധ്യതയുണ്ട്.

ഷാര്‍ജ, അജ്മാന്‍, ഫുജൈറ, കോര്‍ഫക്കാന്‍, ഹത്ത, ഉമ്മല്‍ ഖുവൈന്‍ എന്നിവിടങ്ങിലും ദുബായുടെ ചില പ്രദേശങ്ങളിലും മഴ പെയ്‌തേക്കും. ഇന്നു പകല്‍ മഴ പെയ്‌തേക്കുമെന്നും രാത്രി ചൂടു കൂടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെയും വടക്കന്‍ എമിറേറ്റുകളില്‍ മഴക്കു സാധ്യതയുണ്ട്. ഞായറാഴ്ച റാസല്‍ഖൈമ, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മഴപെയ്‌തേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x