ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളില്‍ ജനുവരി ഒന്നു മുതല്‍ പൂര്‍ണ നിരോധനം. പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ച സ്പൂണ്‍, കത്തി, മുള്ള്, കുപ്പി, പാനീയങ്ങള്‍ കുടിക്കാനുള്ള സ്ട്രോ, കവറുകള്‍, ഭക്ഷണം കൊണ്ടുപോകുന്ന ട്രേകള്‍ എന്നിവയ്ക്കു ഇതു ബാധകമാണ്. ഇവയ്ക്കു പകരം സംവിധാനമൊരുക്കും.