
ദുബായ്: താമസ- കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന് പിടിക്കപ്പെട്ടവര്‍ക്ക് രാജ്യം വിടാന്‍ ബോര്‍ഡിങ് പാസ് തടങ്കല്‍ കേന്ദ്രത്തില്‍ നിന്നു തന്നെ ഏര്‍പ്പാടാക്കും. അടുത്ത വര്‍ഷം മുതല്‍ തീരുമാനം നടപ്പിലാകുമെന്ന് ദുബായ് എമിഗ്രേഷന്‍ വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.
റസിഡന്‍സി നിയമം ലംഘിച്ചവര്‍ക്ക് സ്വദേശത്തേക്ക് പോകുന്നതിനുമുമ്പു തന്നെ ജയില്‍കേന്ദ്രത്തില്‍നിന്ന് യാത്രാനടപടി പൂര്‍ത്തിയാക്കാന്‍ അവസരം നല്കുന്ന നിയമം ലോകത്തു തന്നെ ഇതാദ്യമായിരിക്കും. നടപടി പ്രാബല്യത്തില്‍ വരുന്നതോടെ തിരിച്ചയക്കപ്പെടുന്നവരുടെ ലഗേജുകള്‍ മുന്‍കൂട്ടിതന്നെ വിമാനത്താവളത്തിലേക്ക് അയക്കും. ഇതോടെ നേരിട്ട് പാസ്പോര്‍ട്ട് കൗണ്ടറിലേക്കും വിമാനത്തിലേക്കും എത്തിച്ചേരാന്‍ അവര്‍ക്കു സാധിക്കും.
അടുത്ത വര്‍ഷം എക്സ്പോ-2020 ന് മുമ്പുതന്നെ പദ്ധതി നടപ്പാക്കുമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. പ്രവേശന, താമസ നിയമം ലംഘിക്കുന്നവര്‍ക്കുള്ള യാത്രാനടപടികള്‍ ഏറ്റവും വേഗത്തിലും മികച്ച രീതിയിലും പൂര്‍ത്തീകരിക്കാനാണ് പദ്ധതികൊണ്ട് വകുപ്പ് ലക്ഷ്യംവെക്കുന്നത്. യു.എ.ഇ പ്രവേശന, താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിച്ചവരെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത്ത് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.