ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാങ്കേതിക സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതായി അധികൃതര്‍. എമിറേറ്റിലെ വിമാനത്താവളങ്ങള്‍ പ്രതിദിനം 1.60 ലക്ഷം പേരാണ് പ്രയോജനപ്പെടുത്തുന്നത്.
ദുബായ് പൊലീസ് സ്റ്റേഷനുകളില്‍ കുറ്റാരോപിതരുടെ പാസ്പോര്ട്ടുകള് പിടിച്ചുവെക്കാതെ തന്നെ ഇനിമുതല്‍ ജാമ്യം ലഭിക്കും. മാത്രമല്ല ഏഴു മിനിറ്റിനുള്ളില്‍ ജാമ്യം ലഭിക്കുകയും ചെയ്യും. ഇതിനായി ദുബായ് പബ്ലിക്ക് പ്രോസിക്യൂഷന്റെ ‘സ്മാര്‍ട്ട് ബെയില്‍’ എന്ന സംവിധാനം നിലവില്‍ വന്നു.
യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ ശക്തമായ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
ദേശീയ ദിനാഘോഷത്തില്‍ യുഎഇയെ അണിയിച്ചൊരുക്കുന്നത് മലയാളി സഹോദരങ്ങള്‍. ഗുരുവായൂര്‍ മുതുവട്ടൂര്‍ സ്വദേശി യൂസഫ് കരിക്കയിലും സഹോദരങ്ങളായ സലാം, കബീര്‍ എന്നിവരും ചേര്‍ന്നാണ് പിറന്നാള്‍ ആഘോഷിക്കുന്ന യുഎഇയെ നിറമുള്ളതാക്കുന്നത്.
കുറ്റവാളികളെയും ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങളെയും പിടികൂടുന്ന കാറുമായി ദുബായ് പോലീസ്. കുറ്റവാളികളെ മനസിലാക്കാനും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ തിരിച്ചറിയാനും ശേഷിയുള്ള ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ‘ഗിയാത്’ എന്ന പേര് നല്‍കിയിരിക്കുന്ന ഈ കാറിലുള്ളത്.
യുഎഇയിലെ സ്മരണദിനാചരണ (രക്ഷസാക്ഷി ദിനം)മായി പ്രഖ്യാപിച്ച നവംബര്‍ 29 ന് അവധി ഇല്ലെന്ന് ഔദ്യോഗിക അറിയിപ്പ്. സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പില്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു.
യുഎഇയില്‍ നിന്ന് തിരുവനന്തപുരവും കൊച്ചിയും അടക്കമുള്ള നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. വര്‍ഷാവസാനത്തിന് മുന്‍പ് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സഹായകമാവുന്ന നിരക്കുകളാണ് എയര്‍ അറേബ്യയും ഫ്ലൈ ദുബായും പ്രഖ്യാപിച്ചത്.
ദുബായ് ജയിലുകളിലെ 625 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. യുഎഇയുടെ 47-ാം ദേശീയ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് 785 തടവുകാര്‍ക്ക് മോചനം. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് ആണ് തടവുകാരുടെ മോചനത്തിന് ഉത്തരവിട്ടത്. മോചനത്തിനു പുറമെ തടവുകാര്‍ക്ക് വിധിച്ച പിഴസംഖ്യയും പ്രസിഡന്റ് ഏറ്റെടുത്തു.
യു.എ.ഇയില്‍ ദീര്‍ഘകാലത്തേക്കുള്ള പുതിയ താമസവിസ അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്കി. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടസ്ഥതയില്‍ കമ്പനി തുടങ്ങാന്‍ അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.