Currency

യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് 785 തടവുകാര്‍ക്ക് മോചനം

സ്വന്തം ലേഖകന്‍Monday, November 26, 2018 12:50 pm

ദുബായ്: യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് 785 തടവുകാര്‍ക്ക് മോചനം. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ആണ് തടവുകാരുടെ മോചനത്തിന് ഉത്തരവിട്ടത്. മോചനത്തിനു പുറമെ തടവുകാര്‍ക്ക് വിധിച്ച പിഴസംഖ്യയും പ്രസിഡന്റ് ഏറ്റെടുത്തു. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പ്രഖ്യാപിച്ചത്.

ദേശീയദിനം, പെരുന്നാള്‍ ആഘോഷം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ യു.എ.ഇ ഭരണാധികാരികള്‍ എല്ലാ വര്‍ഷവും തടവുകാരെ മോചിപ്പിപ്പിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. തടവുകാരുടെ നല്ല നടപ്പ് മാനദണ്ഡമാക്കിയാണ് മോചനം. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ രണ്ടായിരത്തോളം പേരെയാണ് മോചിപ്പിച്ചത്.

പ്രസിഡന്റിന്റെ ഉത്തരവിനു പിന്നാലെ യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നും നൂറുകണക്കിന് തടവുകാരെ മോചിപ്പിക്കാന്‍ അതാത് ഭരണാധികാരികളുടെ പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x