അടുത്തവര്‍ഷം ഫെബ്രുവരി 28ന് മുമ്പ് എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡ് ബാങ്കുകളില്‍ സമര്‍പ്പിച്ച് രേഖകള്‍ മുഴുവന്‍ കൃത്യമാക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍. ഇങ്ങനെ ചെയ്യാത്തപക്ഷം ഫെബ്രുവരി 28നു ശേഷം എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ഉള്‍പ്പടെ തടസ്സപ്പെടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
ദുബായില്‍ സാങ്കേതിക മേഖലയില്‍ യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് ഫ്രീലാന്‍സ് ജോലിചെയ്യാന്‍ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അറിയിച്ചു. പെര്‍മിറ്റ് എടുക്കുന്നയാള്‍ക്ക് ബിസിനസ് സെന്റര്‍ ഉപയോഗിക്കാനുള്ള അനുവാദവും ലഭിക്കും.
ദുബായില്‍ നിയമം ലംഘിച്ച് താമസിക്കുന്നവരില്‍ മലയാളികളുടെ എണ്ണം കുറവാണെന്ന് താമസ-കുടിയേറ്റവകുപ്പ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് പൊതുമാപ്പില്‍ മടങ്ങേണ്ട സാഹചര്യമുള്ള ഇന്ത്യക്കാരുടെ എണ്ണം നാമമാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം ലോട്ടറിയില്‍ വിജയിയായി വീണ്ടും ഇന്ത്യക്കാരന്. ഒരു മില്യണ്‍ ഡോളറാണ് ഇന്ത്യക്കാരനായ നൗഷാദ് സുബൈര്‍ എന്നയാള്‍ സ്വന്തമാക്കിയത്. ഇന്നത്തെ വിനിമയ നിരക്കില്‍ നോക്കിയാല്‍ ഏഴ് കോടി 15 ലക്ഷത്തോളം (7,14,55,000 രൂപ) ഇന്ത്യന്‍ രൂപ വരുമിത്.
ദുബായില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാവുന്ന വിധത്തിലാണ് പുതിയ സംവിധാനം ഒരിക്കിയിരിക്കുന്നത്.
ദുബായില്‍ ഗതാഗതസംവിധാനങ്ങള്‍ കൂടുതല്‍ ‘സ്മാര്‍ട്’ ആക്കാന്‍ 58 കോടി ദിര്‍ഹത്തിന്റെ പദ്ധതി. അല്‍ ബര്‍ഷയില്‍ ഏറ്റവും നൂതന സംവിധാനങ്ങളോടെ ഗതാഗത നിയന്ത്രണ കേന്ദ്രം നിര്‍മിക്കും. എമിറേറ്റിലെ എല്ലാ പാതകളും ഇതിന്റെ പരിധിയില്‍ വരും.
ലോകത്തില്‍ വെച്ച് ഏറ്റവും വലിയ വാണിജ്യ കായിക മാള്‍ ദുബായില്‍ പടുത്തുയര്‍ത്തപ്പെടും. 2020 ഓടു കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കി മാള്‍ ലോകത്തിനായി തുറന്ന് നല്‍കുമെന്ന് മാള്‍ നിര്‍മ്മാണ ചുമതലയുളള വിവ സിറ്റി അറിയിച്ചു.
യുഎഇയില്‍ മഞ്ഞുമൂടിയ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) മുന്നറിയിപ്പ് നല്കി. അന്തരീക്ഷം പൊതുവെ മേഘാവൃതമായി തുടരുന്നതിനാല്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ദുബായില്‍ വീണ്ടും സൂപ്പര്‍ സെയില്‍ വരുന്നു. നവംബര്‍ 22 മുതല്‍ 24 വരെ മൂന്ന് ദിവസമാണ് മാളുകള്‍ ഉള്‍പ്പെടെ 1500ഓളം വ്യാപാര സ്ഥാപനങ്ങളില്‍ വിലക്കുറവ് ലഭ്യമാകുന്നത്.
അറേബ്യന്‍ ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡിന് മലയാളി സഹോദരങ്ങള്‍ അര്‍ഹരായി. പാലക്കാട് നെന്മാറ സ്വദേശികളായ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടുമാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹരായത്.