
ദുബായ്: ദുബായില്‍ സാങ്കേതിക മേഖലയില്‍ യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് ഫ്രീലാന്‍സ് ജോലിചെയ്യാന്‍ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അറിയിച്ചു. പെര്‍മിറ്റ് എടുക്കുന്നയാള്‍ക്ക് ബിസിനസ് സെന്റര്‍ ഉപയോഗിക്കാനുള്ള അനുവാദവും ലഭിക്കും. രാജ്യത്ത് താമസവിസയില്ലാത്ത അപേക്ഷകരാണെങ്കില്‍ അവര്‍ക്ക് വിസ ലഭിക്കാന്‍ വേണ്ട സഹായവും നിര്‍ദേശങ്ങളും നല്‍കും.
എന്നാല്‍ വിസയുടെ ചെലവുകള്‍ ഫീസില്‍ ഉള്‍പ്പെടില്ല. വിസ-പാസ്പോര്‍ട്ട് പകര്‍പ്പുകള്‍, ഫോട്ടോ, എന്‍.ഒ.സി. തുടങ്ങിയ രേഖകള്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. വെബ്, മൊബൈല്‍, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, ആര്‍കിടെക്ചര്‍, ഐ.ടി, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ സാങ്കേതിക മേഖലകളിലെ ജീവനക്കാര്‍ക്ക് ഫ്രീലാന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കാം. നിലവില്‍ ജോലിയുള്ളവര്‍ക്കും ഫ്രീലാന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കാം.
7500 ദിര്‍ഹമാണ് പെര്‍മിറ്റിന്റെ വാര്‍ഷിക ഫീസ്. ദുബായ് മീഡിയ സിറ്റിയും ദുബായ് നോളേജ് പാര്‍ക്കുമാണ് ഫ്രീലാന്‍സ് പെര്‍മിറ്റുകള്‍ നല്‍കുന്നത്. കഴിഞ്ഞ ജൂണില്‍ വിദ്യാഭ്യാസ, മാധ്യമ മേഖലകളിലും ദുബായ് ഫ്രീലാന്‍സ് പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.