
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം ലോട്ടറിയില്‍ വിജയിയായി വീണ്ടും ഇന്ത്യക്കാരന്‍. ഒരു മില്യണ്‍ ഡോളറാണ് ഇന്ത്യക്കാരനായ നൗഷാദ് സുബൈര്‍ എന്നയാള്‍ സ്വന്തമാക്കിയത്. ഇന്നത്തെ വിനിമയ നിരക്കില്‍ നോക്കിയാല്‍ ഏഴ് കോടി 15 ലക്ഷത്തോളം (7,14,55,000 രൂപ) ഇന്ത്യന്‍ രൂപ വരുമിത്. 286 സീരീസിലുള്ള 0520 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ഒമ്പതു പേരില്‍ നിന്നായി പണം പിരിച്ച് ഓണ്‍ലൈന്‍ വഴിയാണ് സുബൈര്‍ ടിക്കറ്റെടുത്തത്. ഭാഗ്യം തേടിയെത്തിയതില്‍ സന്തോഷമുണ്ടെന്നും ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെന്നും വിജയിയായ സുബൈര്‍ പ്രതികരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ദുബായിലുണ്ട് സുബൈര്‍. ലോട്ടറി ആരംഭിച്ച 1999 മുതല്‍ ലോട്ടറിയില്‍ വിജയിയാകുന്ന 137ാമത്തെ ഇന്ത്യക്കാരനാണ് സുബൈറിപ്പോള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.