ദുബായില്‍ പനി ബാധിച്ച് മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ സ്വദേശിനിയായ ആലിയ നിയാസ് അലി (17)യാണ് മരിച്ചത്. ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയായിരുന്നു ആലിയ.
റോഡ് ക്രോസ് ചെയ്യാനുള്ള ഭാഗത്തുകൂടി മാത്രമേ മുറിച്ചു കടക്കാവൂവെന്ന് കര്‍ശന നിയന്ത്രണവുമായി ദുബായ് ട്രാഫിക് പൊലീസ്. തെറ്റായ സ്ഥലങ്ങളില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് ഇനിമുതല്‍ പിഴയടക്കേണ്ടി വരും. 400 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുന്നത്.
പ്രവാചകന്റെ ജന്മദിന അവധിയായ 18ന് ആര്‍ടിഎ അവധിദിന സേവനക്രമം പ്രഖ്യാപിച്ചു. മള്‍ട്ടി ലവല്‍ പാര്‍ക്കിങ് ഒഴികെ അന്ന് എല്ലായിടവും സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ട്. ഹാപ്പിനസ് സെന്ററുകള്‍ക്ക് അവധിയാണ്.
മൂല്യവര്‍ധിത നികുതിയായി (വാറ്റ്) ഈടാക്കുന്ന തുക വിനോദസഞ്ചാരികള്‍ക്കു തിരികെ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അബുദാബി, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ ഞായറാഴ്ച മുതല്‍ വിനോദ സഞ്ചാരികള്‍ക്കു വാറ്റ് തുക തിരികെ ലഭിക്കും.
പ്രമുഖരായ ആളുകളുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകല്‍ സൃഷ്ടിച്ച് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ഒരു സ്ത്രീ കൂടി പൊലീസിനെ സമീപിച്ചു.
അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, ചൈനീസ്, ഉറുദു എന്നിങ്ങനെ ഏഴ് ഭാഷകളിലായാണ് നിര്‍ദേശങ്ങള്‍. കനത്ത മഞ്ഞ്, ഇടിമിന്നല്‍, ഭൂമികുലുക്കം, വൈദ്യുതി ഇല്ലാത്ത അവസ്ഥ എന്നിവ ഉണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് ഈ നിര്‍ദേശങ്ങളില്‍ പറയുന്നത്.
ദുബായി പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ് പൊലീസിനായി ഒരുങ്ങുന്നത്.
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ യുഎഇ പാസ്പോര്‍ട്ടിന് മൂന്നാം സ്ഥാനം. ദുബായ് മീഡിയാ ഓഫിസാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. നേരത്തേ നാലാം സ്ഥാനത്തായിരുന്ന യുഎഇ പാസ്പോര്‍ട്ട് ഒരാഴ്ചയ്ക്കകമാണ് നില മെച്ചപ്പെടുത്തിയത്.
ഇന്റര്‍നെറ്റ് മുഖേന ഫോണ്‍ ചെയ്യുന്നതിന് (വോയ്പ് കോളുകള്‍) യുഎഇയില്‍ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ). ബോട്ടിം, സിമി എന്നീ കമ്പനികളെ കൂടാതെ മറ്റാരും ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.
2018 നവംബര്‍ 9മുതല്‍ 11വരെ ബുക്ക് ചെയ്യുന്നവര്‍ക്കും, 2018 നവംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 31വരെ യാത്ര ചെയ്യുന്നവര്‍ക്കും ഇളവുകളും ആനുകൂല്യങ്ങളും ലഭ്യമാകും. ന്യൂ യോര്‍ക്ക്, ചിക്കാഗോ, ലണ്ടന്‍, ഒര്‍ലാണ്ടോ മാഡ്രിഡ്, ലിസ്ബണ്‍, ഫ്രാങ്ക്ഫര്‍ട്ട്, ബാഴ്സലോണ എന്നിവടങ്ങളിലേക്കാകും ഇളവുകള്‍ ലഭ്യമാകുക.