ആര്‍ടിഎ (റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി) ദുബായില്‍ വ്യത്യസ്ത ഇടങ്ങളില്‍ മൂന്നു നടപ്പാലങ്ങള്‍ നിര്‍മിക്കും. മറീന, റിഫാ സ്ട്രീറ്റിനു സമീപം ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ്, അല്‍ അസായേല്‍ ജംക്ഷനു സമീപം അറേബ്യന്‍ റാഞ്ചസ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് നടപ്പാലങ്ങള്‍ നിര്‍മിക്കുന്നത്.
മാനവ സ്നേഹവും ഐക്യവും ഉയര്‍ത്തിപ്പിടിച്ച് ദുബായ് മെട്രോ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അണിനിരന്ന മനുഷ്യച്ചങ്ങലയെന്ന റെക്കോര്‍ഡാണ് ദുബായ് സ്വന്തമാക്കിയത്.
യുഎഇയിലേക്കുള്ള വിമാന യാത്രികര്‍ സ്വകാര്യ ആവശ്യത്തിനുള്ള മരുന്ന് കൈയില്‍ കരുതുന്നതിനു പ്രത്യേക അനുമതി തേടേണ്ടതില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
നൂതന സംവിധാനങ്ങളോടെ അല്‍ ലിസൈലിയില്‍ അറവുശാല തുറന്നു. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരി ഉദ്ഘാടനം നിര്‍വഹിച്ചു. രാവിലെ 7.00 മുതല്‍ രാത്രി 7.00 വരെയാണു പ്രവര്‍ത്തനം. വെള്ളിയാഴ്ചകളില്‍ രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 11.00 വരെ.
ലോക ബാങ്ക് തയാറാക്കിയ ബിസിനസ് സുഗമ രാജ്യങ്ങളുടെ വാര്‍ഷിക പട്ടികയില്‍ യു.എ.ഇക്ക് വന്‍ മുന്നേറ്റം. 10 റാങ്കുകള്‍ മുന്നേറി യു.എ.ഇ പതിനൊന്നാം സ്ഥാനത്തെത്തി. രാജ്യം സാമ്പത്തികമായി മുന്നേറിയതായി വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. യു.എ.ഇയും മലേഷ്യയുമാണ് ഏറ്റവും മികച്ച 20 രാജ്യങ്ങളില്‍ പുതുതായി ഉള്‍പ്പെട്ടത്.
പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ദുബായില്‍ മരിച്ചു. അല്‍ഖൂസ് ജെംസ് ഔവര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അമീന അനും ഷറഫാണ് കഴിഞ്ഞദിവസം മരിച്ചത്. അല്‍ ജദഫിലെ അല്‍ ജലാലിയ ചില്‍ഡ്രന്‍സ് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അന്ത്യം.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുത്താല്‍ 800 ദിര്‍ഹം പിഴ ഈടാക്കും. ലൈസന്‍സില്‍ 4 ബ്ലോക് പോയിന്റുകള്‍ പതിയുകയും ചെയ്യും. അപകടസാധ്യത കൂട്ടുമെന്നതിനാല്‍ നടപടികള്‍ ശക്തമാക്കുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.
പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യു.എ.ഇ നാഷണല്‍ മീഡിയ കൗണ്‍സില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സോഷ്യല്‍ മീഡിയയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പരസ്യം നല്കാന് മുന്‍കൂര്‍ ലൈസന്‍സ് എടുക്കണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.
യുഎഇയിലെ ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും ഉപഭോക്താക്കളുടെ ഫോണുകളില്‍ ദൃശ്യമാവുന്ന പേരുകള്‍ മാറ്റി. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പ്രചരണാര്‍ത്ഥമാണ് നടപടി. കമ്പനിയുടെ പേരിന് പകരം challenge Accepted എന്നാണ് ദൃശ്യമാവുന്നത്.
ദുബായില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി 100 പുതിയ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ കൂടി ഒരുങ്ങി. ദുബായില്‍ നടന്ന വീടെക്സ് 2018 പ്രദര്‍ശനത്തില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ എമിറേറ്റിലെ ഇത്തരം ഹരിത ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 200 ആയി.