അനധികൃത താമസക്കാര്‍ക്കായി യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന് ഇനി അഞ്ചു നാളുകള്‍ കൂടി. നിയമനടപടി പൂര്‍ത്തിയാക്കി എല്ലാ അനധികൃത കുടിയേറ്റക്കാരും ഈ മാസം 31നു മുമ്പ് രാജ്യം വിടണമെന്നാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്.
ശൈഖ് സായിദ് റോഡില്‍ ബുധനാഴ്ച മുതല്‍ പുതിയ സാലിക് ഗേറ്റ് ആരംഭിച്ചതായി ദുബായ് റോഡ്-ഗതാഗത അതോറിറ്റി (ആര്.ടി.എ) അറിയിച്ചു. ജബല്‍ അലി എനര്‍ജി മെട്രോ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഉടമകളുടെ സാലിക് ടാഗില്‍ നിന്നോ അക്കൗണ്ടില്‍നിന്നോ നാല് ദിര്‍ഹം ഈടാക്കും.
സാമൂഹിക മാധ്യമങ്ങളും വെബ്സൈറ്റുകളും വഴി വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ഹോമിയോ മരുന്നുകള്‍ക്ക് യുഎഇ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം കടാക്ഷിച്ചത് ഇന്ത്യക്കാരനെ. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ 45 വയസുകാരനായ സൗരവ് ഡേയ്ക്കാണ് 10 ലക്ഷം ഡോളര്‍ (ഏകദേശം 7.32 കോട ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.
മൂല്യവര്‍ധിത നികുതിയായി (വാറ്റ്) ഈടാക്കുന്ന തുക വിനോദസഞ്ചാരികള്‍ക്കു മടക്കി നല്‍കാനുള്ള സംവിധാനം അടുത്തമാസം 18നു നിലവില്‍ വരും. അബുദാബി, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
വൈദ്യുതി വാഹനങ്ങള്‍ക്ക് വേണ്ടി ദുബായ് റോഡ്- ഗതാഗത അതോറിറ്റി (ആര്.ടി.എ) മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷന് തയാറാക്കി. വൈദ്യുതി വാഹനങ്ങളിലെ ചാര്‍ജ് തീര്‍ന്നാല്‍ അവയുടെ അടുത്തേക്ക് പോയ് ചാര്‍ജ് ചെയ്ത് നല്‍കുന്നതിനാണ് ഈ വാഹനം.
നവംബര്‍ ഒന്നിന് പതാക ദിനം ആഘോഷിക്കാന്‍ രാജ്യത്തെ ജനങ്ങളോട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആഹ്വാനം ചെയ്തു.
യുഎഇയില്‍ പൊതുമാപ്പ് 31ന് അവസാനിക്കുന്നതിനാല്‍ പരമാവധി ആളുകള്‍ ഇതുപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്തു പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി.
ദുബായ് ടാക്സികളില്‍ സൗജന്യ വൈഫൈ സംവിധാനം ഒരുക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ആര്‍ടിഎയും ടെലികോം കമ്പനിയായ ഡുവും തമ്മില്‍ ഒപ്പുവച്ചു. 10,800 ടാക്സികളില്‍ സേവനം ലഭ്യമാകും. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഡു ഉടന്‍ തുടക്കം കുറിക്കും.
യു.എ.ഇയില്‍ സമഗ്രമായ രീതിയിലുള്ള വിസ പരിഷ്കരണം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാകും. സന്ദര്‍ശക, ടൂറിസ്റ്റ് വീസയില്‍ എത്തിയവര്‍ക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാന്‍ കഴിയുന്ന സംവിധാനവും ഇതിലുള്‍പ്പെടും.