ദുബായ് ഫിറ്റ്നസ് ചാലഞ്ച് ഈ മാസം 26 മുതല്‍ ആരംഭിക്കും. അടുത്തമാസം 24 വരെ നീണ്ടുനില്‍ക്കുന്ന ചാലഞ്ചില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ മുതല്‍ എല്ലാവരും തയാറാകണമെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യപ്പെട്ടു.
ഗാര്‍ഹിക തൊഴിലാളികളുടെ വിസ നടപടികള്‍ ലളിതമാക്കാന്‍ മനുഷ്യവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം സ്മാര്‍ട് സംവിധാനം ആരംഭിച്ചു. വിസ സേവനങ്ങള്‍ക്കുള്ള തദ്ബീര്‍ സെന്റര്‍ വഴിയാണ് സേവനങ്ങള്‍ ലഭ്യമാക്കുക.
ആയിരങ്ങളെ ആരോഗ്യ ട്രാക്കില്‍ എത്തിച്ച ഫിറ്റ്നസ് ചാലഞ്ച് 26 മുതല്‍ അടുത്തമാസം 24 വരെ നടക്കും. ചാലഞ്ചില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഏവര്‍ക്കും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ക്ഷണം. ഇത്തവണ 10 ലക്ഷം പേരെയാണു ലക്ഷ്യമിടുന്നത്.
ഡ്രൈവറില്ലാത്ത ടാക്സികള്‍ ദുബായ് നഗരത്തില്‍ സര്‍വീസ് തുടങ്ങി. ദുബായ് എക്സിബിഷന് സെന്ററില്‍ ആരംഭിച്ച ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്.ടി.എ നിരത്തിലിറക്കിയത്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴയായി നല്‍കേണ്ടി വരുമെന്നും ദുബായ് പൊലീസിന്റെ അല്അമീന് സര്‍വ്വീസ് ഉദ്യോഗസ്ഥന് ജമാല്‍ അഹമ്മദ് വ്യക്തമാക്കി.
സൈബര്‍ കുറ്റകൃത്യം ചെയ്തവരെ നിര്‍ബന്ധിത നാടുകടത്തല്‍ ശിക്ഷക്ക് വിധേയമാക്കുന്നത് ഒഴിവാക്കാന്‍ യു.എ.ഇ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമഭേദഗതി കൊണ്ടുവന്നതായി അധികൃതര്‍ വ്യക്തമാക്കി. ഭേദഗതി പ്രകാരം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തടവോ നാടുകടത്തലോ നേരിടേണ്ടതില്ല.
ഖുറാന് കാണാതെ പഠിച്ച 115 തടവുകാര്‍ക്ക് 6 മാസം മുതല്‍ 20 വര്‍ഷം വരെ ഇളവ് നല്കി ദുബായ് ഭരണകൂടം. ദുബായ് പൊലീസിന്റെ സഹകരണത്തോടെയാണ് സാങ്കേതിക മാനവികതാ മന്ത്രാലയം പരീക്ഷകള്‍ നടത്തിയത്.
ദുബായ് എയര്‍പോര്‍ട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് ടണല്‍ സംവിധാനം വിജയകരം. ബയോമെട്രിക് സംവിധാനം വഴി യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ക്യത്യത ഉറപ്പുവരുത്തുന്നതാണ് സ്മാര്‍ട്ട് ടണല്‍ സംവിധാനം. ഇത് വൈകാതെ വിപുലീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്ലാതെ യാത്ര സാധ്യമാകുന്ന സ്മാര്‍ട്ട് ടണല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള സംവിധാനം ലോകത്ത് ആദ്യത്തേതാണ്.
വനിതകള്‍ക്കു പ്രത്യേകമായി രൂപകല്പന ചെയ്ത പിങ്ക് പവര്‍ബാങ്കുമായി ഫെല്‍ട്രോണ്‍. ലേഡീസ് ബാഗില്‍ ഒതുക്കിവയ്ക്കാന്‍ പറ്റുന്ന വലുപ്പവും ആകൃതിയും, പിങ്ക് കളറില്‍ ഉള്ള പൗച്ച്, പവര്‍ ബാങ്ക് തുറക്കുമ്പോള്‍ അകത്തു മുഖം നോക്കാന്‍ കണ്ണാടി. അത്യാവശ്യം മേക്ക് അപ് ചെയ്യാന്‍ ഇതു ധാരാളം.