Currency

ഫിറ്റ്‌നസ് ചാലഞ്ചിലേക്ക് ഷെയ്ഖ് ഹംദാന്റെ ക്ഷണം; ലക്ഷ്യം 10 ലക്ഷം പേര്‍

സ്വന്തം ലേഖകന്‍Monday, October 15, 2018 12:54 pm

ദുബായ്: ആയിരങ്ങളെ ആരോഗ്യ ട്രാക്കില്‍ എത്തിച്ച ഫിറ്റ്‌നസ് ചാലഞ്ച് 26 മുതല്‍ അടുത്തമാസം 24 വരെ നടക്കും. ചാലഞ്ചില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഏവര്‍ക്കും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ക്ഷണം. ഇത്തവണ 10 ലക്ഷം പേരെയാണു ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഷെയ്ഖ് ഹംദാന്‍ കഴിഞ്ഞവര്‍ഷം തുടങ്ങിയ പദ്ധതിക്ക് ആവേശകരമായ സ്വീകാര്യതയാണു ലഭിച്ചത്.

വിവിധയിടങ്ങളിലായി നടക്കുന്ന ഫിറ്റ്‌നസ് ചാലഞ്ചില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ നാട്ടുകാരും പങ്കെടുക്കും. യോഗ ഉള്‍പ്പെടെ ഒട്ടേറെ പരിപാടികള്‍ ഉള്‍പ്പെടുത്തി. വാട്ടര്‍ സ്‌പോര്‍ട്‌സ്, സൈക്ലിങ്, ഓട്ടം, കായികമേളകള്‍, ഉല്ലാസപരിപാടികള്‍ എന്നിവയുമുണ്ടാകും. ഇത്തവണ വിവിധയിടങ്ങളില്‍ ഫിറ്റ്‌നസ് വില്ലേജുകള്‍ ഒരുക്കുന്നുണ്ട്. 7.86 ലക്ഷം പേര്‍ കഴിഞ്ഞവര്‍ഷം ചാലഞ്ചില്‍ പങ്കെടുത്തതായാണു കണക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x