ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മോഷണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി. മോഷണം നടത്തുന്നവരെ കൈയ്യോടെ പിടികൂടിയാല്‍ പഴയത് പോലെ ബില്ലടച്ച് രക്ഷപെടാന്‍ ഇനി അവസരം ലഭിക്കില്ല.
സ്വവര്‍ഗ വിവാഹത്തെ കുറിച്ച് പരാമര്‍ശിക്കുന്ന പാഠപുസ്തകം രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് യുഎഇയിലെ സ്കൂളില്‍ നിന്ന് പിന്‍വലിച്ചു. രാജ്യത്തിന്റെ സംസ്കാരത്തിന് ചേരാത്ത ഉള്ളടക്കമുള്ള പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ദുബായിലെ ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകൃതവും കൂടുതല്‍ ശാസ്ത്രീയവുമാക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു.
യുഎഇയിലെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി 20 ദിവസം കൂടി. പൊതുമാപ്പിന്റെ കാലാവധി അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും പകുതിയിലേറെ പേര് ഇപ്പോഴും അവസരം ഉപയോഗപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഡ്രൈവങ്ങ് പരിശീലന ടെസ്റ്റ് ഏകീകരിക്കും. എല്ലായിടങ്ങളിലും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ വിവിധ എമിറേറ്റുകളില്‍ യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പരിശീലന മാനദണ്ഡങ്ങള്‍ പലതാണ്.
വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവിന് ഒരു കോടി 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ദുബായ് അപ്പീല്‍കോടതി വിധി. കോഴിക്കോട് സ്വദേശി റഫീക്കിനാണു നഷ്ടപരിഹാരം നല്കാന് വിധിച്ചത്. 2016 ജൂണില്‍ സത്വയിലുണ്ടായ അപകടത്തിലാണു റഫീക്കിനു പരുക്കേറ്റത്.
ഇരുപത്തിനാലാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി 26 വരെ നടക്കും. ദുബായ് ടൂറിസം വകുപ്പിന്റെ ഏജന്‍സിയായ ദുബായ് ഫെസ്റ്റിവല്‍സ് റീട്ടെയില്‍ എക്സ്റ്റാബ്ലിഷ്മെന്റ്(ഡി.എഫ്.ആര്.ഇ)ആണ് സംഘാടകര്‍.
ദുബായ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം, അടുത്തവര്‍ഷം അറ്റകുറ്റപണിക്കായി അടക്കുന്ന പശ്ചാത്തലത്തില്‍ ‘ഫ്ലൈ ദുബായ്’ എയര്‍ലൈന്‍സിന്റെ 39 സര്‍വീസുകള്‍ ജബല്‍അലി വിമാനത്താവളത്തിലേക്ക് മാറ്റുന്നു.
വാഹനങ്ങള്‍ വൃത്തിയാക്കാതെ ഉപയോഗിക്കുന്ന ഉടമകള്‍ക്ക് 500 ദിര്‍ഹം പിഴചുമത്തുമെന്നു മുനിസിപ്പാലിറ്റി മുന്നറിയിപ്പ്. നഗരസൗന്ദര്യത്തെ വികലമാക്കുന്ന ഇത്തരം പ്രവണതകള്‍ അനുവദിക്കില്ല.
ഗാന്ധിജിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ വീഡിയോ ഇതിനോടകം തന്നെ സാമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി കഴിഞ്ഞു. ‘പാട്ട് പാടാന്‍ ആദ്യം പേടിയായിരുന്നു. പാടാന്‍ ബുദ്ധിമുട്ടുള്ള ഗാനമാണ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കും എന്നും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ‘ എന്ന് യസീര്‍ പറയുന്നു.