Currency

സൈബര്‍ കുറ്റ നിയമത്തില്‍ ഇളവ് വരുത്തി യു.എ.ഇ

സ്വന്തം ലേഖകന്‍Sunday, October 14, 2018 11:41 am

ദുബായ്: സൈബര്‍ കുറ്റകൃത്യം ചെയ്തവരെ നിര്‍ബന്ധിത നാടുകടത്തല്‍ ശിക്ഷക്ക് വിധേയമാക്കുന്നത് ഒഴിവാക്കാന്‍ യു.എ.ഇ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമഭേദഗതി കൊണ്ടുവന്നതായി അധികൃതര്‍ വ്യക്തമാക്കി. ഭേദഗതി പ്രകാരം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തടവോ നാടുകടത്തലോ നേരിടേണ്ടതില്ല. നിയമം അനുശാസിക്കുന്ന കാലയളവില്‍ പ്രതിയുടെ ഓണ്‍ലൈന്‍ ഉപയോഗങ്ങള്‍ തടയാന്‍ കോടതിക്ക് ഉത്തരവിടാം.

നിയമഭേദഗതിയെ ഈ രംഗത്തെ വിദഗ്ധര്‍ പ്രശംസിച്ചു. കുറ്റകൃത്യ റെക്കോര്‍ഡില്ലാത്ത വ്യക്തികള്‍ക്ക് ഭേദഗതി വലിയ പ്രയോജനം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് മുഖേന ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശിക്ഷ നിയമഭേദഗതിക്ക് മുമ്പ് തടവും വിദേശികള്‍ക്ക് തടവിനൊപ്പം നിര്‍ബന്ധിത നാടുകടത്തലുമായിരുന്നു. ഇത് രണ്ടും പ്രതിയുടെ ജീവിതം നശിപ്പിക്കുന്നതാണ്. എന്നാല്‍, നിയമഭേദഗതിയോടെ ഇവ രണ്ടും നിര്‍ബന്ധിത ശിക്ഷകളല്ലാതായി. ഇനി നാടുകടത്തണോ വേണ്ടയോ എന്നത് ജഡ്ജിയുടെ തീരുമാനമാണ്.

അതേ സമയം സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് യു.എ.ഇ മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x