
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ആദ്യ ദിനത്തിലെ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും വിജയികളായി. ഇവര്‍ക്ക് അര കിലോ ഗ്രാം വീതം സ്വര്‍ണം ലഭിക്കും. ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ മെഗാ ജ്വല്ലറി പ്രമോഷന്റെ ഭാഗമായാണ് പ്രതിദിന നറുക്കെടുപ്പ് നടത്തുന്നത്.
ജി.ലാലി(കൂപ്പണ്‍ നമ്പര്‍754592), ചെല്ലകുമാര്‍(കൂപ്പണ്‍ നമ്പര്‍302736) എന്നിവര്‍ക്കാണ് നറുക്കെടുപ്പിലൂടെ സ്വര്‍ണം ലഭിച്ചത്. ഇഫ്തികാര്‍ അഹമദ് (747923) പാക്കിസ്ഥാനി ആണ് മറ്റൊരു വിജയി. 26നു തുടങ്ങിയ പ്രമോഷന്‍ ജനുവരി 27 വരെയുണ്ട്. 33 ദിവസം നീളുന്ന പ്രമോഷനില്‍ 100 വിജയികള്‍ക്ക് ആകെ 33 കിലോഗ്രാം സ്വര്‍ണസമ്മാനം നേടാനുള്ള അവസരമുണ്ടാകും.
ഓരോ ദിവസവും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെയാണ് പ്രഖ്യാപിക്കുക. ഒന്നാം സമ്മാനം അരകിലോഗ്രാം സ്വര്‍ണവും രണ്ടും മൂന്നും സമ്മാനങ്ങള്‍ കാല്‍ കിലോഗ്രാം സ്വര്‍ണവും വീതമാണ്. 500 ദിര്‍ഹമിന്റെ സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.