
ദുബായ്: ദുബായ് ഫ്രെയിം ജനുവരി ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറക്കും. വിസ്മയത്തിന്റെ പുതുലോകം സമ്മാനിച്ച് നഗരമധ്യത്തില്‍ തല ഉയര്‍ത്തി നില്ക്കുന്ന ഈ മനോഹര സ്തൂപം കാണാനും കയറാനും ആയിരങ്ങള്‍ എത്തിച്ചേരും എന്നാണ് പ്രതീക്ഷ. രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെയാകും സന്ദര്‍ശന സമയം.
സഫാരിക്കു പിന്നാലെ ഫ്രെയിം ഒരുക്കിയാണ് ദുബായ് നഗരം താമസക്കാരെയും സന്ദര്‍ശകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നത്. സാബീല്‍ പാര്‍ക്കില്‍ 150 മീറ്റര്‍ ഉയരത്തിലും 93 മീറ്റര്‍ വീതിയിലുമായി സുതാര്യമായ ചില്ലുകളുടെ രണ്ട് വന്‍ സ്തൂപങ്ങള്‍. 93 മീറ്റര്‍ നീളമുള്ള കണ്ണാടിപ്പാലം തന്നെയാണ് വിസ്മയ സൗധത്തിന്റെ പ്രധാന പ്രത്യേകത. ദുബായിയുടെ രണ്ട് ഭാവങ്ങള്‍ 360 ഡിഗ്രിയില്‍ കാണാം.
അമ്പതാണ്ടുകള്‍ക്കപ്പുറമുള്ള ദുബൈ എങ്ങനെ ആയിരിക്കുമെന്ന ഫ്യൂച്ചര്‍ ദുബായ് വിഡിയോ പ്രദര്‍ശനവും ദുബൈ ഫ്രെയിമില്‍ ഒരുക്കിയിട്ടുണ്ട്. പകല്‍ സ്വര്‍ണ നിറത്തില്‍ കാണുന്ന ദുബായ് ഫ്രെയിം രാത്രികാലത്ത് നിറം മാറും. ലിഫ്റ്റില്‍ മുകളിലേക്കുള്ള യാത്രയും ആഹ്ലാദകരമായ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക. 25 കോടി ദിര്‍ഹം ചെലവിട്ടാണ് നിര്‍മാണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.