കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തില്‍ കുവൈത്തും ബ്രിട്ടനും ഒപ്പുവെച്ചു. മന്ത്രിസഭയുടെയും പാര്‍ലമെന്റിന്റെയും അംഗീകാരം നേടിയ ശേഷമേ കരാര്‍ പ്രാവര്‍ത്തികമാവൂ.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 54.5 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മാളുകളുടെയും മണി എക്സ്ചേഞ്ചുകളുടെയും പരിസരത്തുനിന്നുള്ള കവര്‍ച്ചയാണ് വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്. 2016ന്റെ ആദ്യ പാദത്തില്‍ 85 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ആഭ്യന്തരമന്ത്രിയായി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹ് ചുമതലയേറ്റെടുത്ത ശേഷം നടന്ന ആദ്യ റെയ്ഡിലാണ് ജലീബ് അൽ ശുയൂഖ് മേഖലയിൽ നിന്നു 286 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്
രാജ്യത്തെ വിദേശികളുടെ ചികില്‍സക്ക് പ്രത്യേക ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറിൽ സര്‍ക്കാര്‍ സ്വാകാര്യ പങ്കാളിത്തമുള്ള കുവൈറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ദമാനും ചൈന മെറ്റലര്‍ജിക്കല്‍ ഗ്രൂപ്പ് കോര്‍പറേഷനും ഒപ്പുവെച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ സ്വദേശികള്‍ക്കെന്ന പോലെ വിദേശികള്‍ക്കും പരാതി നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു.
തെളിവെടുപ്പ് ഘട്ടത്തില്‍ തന്നെ പ്രതികളുടെ വിവരങ്ങളും ഫോട്ടോയും മാധ്യമങ്ങളില്‍ വരാറുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ഇത് വിലക്കി കൊണ്ട് ഉത്തരവിട്ടത്. തിങ്കളാഴ്ച മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ടാവും.
വിദേശത്ത് നിയമപരമായ സഹായം ആവശ്യമായി വരുന്ന പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയമസഹായ സെല്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
ക്രൂഡോയില്‍ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൊതുചെലവുകള്‍ വെട്ടിച്ചുരുക്കാതെ നിര്‍വാഹമില്ലെന്നും എംപിമാരും ജനങ്ങളും സാഹചര്യങ്ങള്‍ മനസിലാക്കി രാജ്യനന്മക്കായി ഒരുമിച്ചു നില്‍ക്കണമെന്നും പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അമീര്‍ പറഞ്ഞു.
പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ മുബാറക്ക് അല്‍സബാഹ് ആണ് പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയത്. ഏഴ് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ.
വഫ്രയിലും അബ്ദലിയിലും ധാരാളം ക്യാമ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ശേഷിച്ചവയുടെ പണി പുരോഗമിക്കുന്നു. തണുപ്പുകാലം ആസ്വദിച്ചു കഴിയുകയെന്നത് കുവൈത്തുള്‍പ്പെടെ അറബ് സമൂഹത്തിന്റെ പരമ്പരാഗത രീതിയാണ്. വാരാന്ത്യ അവധിദിനങ്ങളിലാണ് ടെന്റ് ജീവിതം കൂടുതല്‍ സജീവമാകുക.