ഖൈത്താന്‍ പ്രദേശത്തു നിന്നുമാണ് മൂന്നു ഇന്ത്യാക്കാരെ പിടികൂടിയത്. കുപ്പികള്‍ വില്‍ക്കാനായി കൊണ്ടു വന്നതാണെന്ന് മൂന്നു പേരും പൊലീസിനോട് സമ്മതിച്ചു.
രാജ്യത്തിനും അന്താരാഷ്ട്ര സംഘടനകള്‍ക്കും സ്വീകാര്യമായ വിധത്തില്‍ സമഗ്രമായ ഒരു പരിഹാരം ആറു മാസത്തിനുള്ളില്‍ കണ്ടെത്തുമെന്ന് കായിക വകുപ്പ് മന്ത്രി പറഞ്ഞു. എല്ലാവരുടെയും അഭിപ്രായമറിയുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി യുവജന, സ്പോര്‍ട്സ് പാര്‍ലമെന്ററി കമ്മിറ്റി ഈ മാസം 27 ന് രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ക്രിസ്തുമസിന് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റംഗം ഫദല്‍ രംഗത്ത്. ചരിത്ര പ്രാധാന്യമുളള സഫദ് സ്ക്വയറില്‍ കൂറ്റന്‍ ക്രിസ്തുമസ് ട്രീ സ്ഥാപിക്കമമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ബിദുനികള്‍ക്കും നഴ്സുമാര്‍ക്കും രണ്ട് അധിക അവധികള്‍ കൂടി നല്‍കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാന്‍ അല്‍ ഹര്‍ബി വ്യക്തമാക്കി. ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കാട്ടി ഉപപ്രധാനമന്ത്രിയ്ക്കും ധനകാര്യമന്ത്രി അനസ് അല്‍ സാലെയ്ക്കും കത്ത് നല്‍കുമെന്നും അദേഹം അറിയിച്ചതായി കെഎന്‍എസ് അധ്യക്ഷന്‍ ബാന്ദര് അല്‍ എനെസി പറഞ്ഞു.
ഇതിനായി കരടു ബില്ലിന് പാര്‍ലമെന്റ് ആരോഗ്യസമിതിയുടെ അനുമതി ആവശ്യമാണ്. നിര്‍ദ്ദിഷ്ട ബില്‍ വ്യവസ്ഥ പ്രകാരം സന്ദര്‍ശക വിസയിലുള്ള വിദേശിയുടെ സ്പോണ്‍സര്‍ക്കാണ് സന്ദര്‍ശകരുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സിനും മറ്റുമുള്ള ഉത്തരവാദിത്തം.
റോഡരികില്‍ നിര്‍ത്തിയിട്ട നിരവധി വാഹങ്ങളുടെ നമ്പര്‍ പ്ലേറ്റുകളാണ് കഴിഞ്ഞ ദിവസം ട്രാഫിക് പോലീസ് അഴിച്ചുകൊണ്ടു പോയത്.
ഗൾഫ് യുദ്ധ കാലത്തു കാണാതായ കുവൈറ്റി പൗരന്മാരെക്കുറിച്ചും മോഷണം പോയ അമൂല്യ വസ്തുക്കളെ കുറിച്ചും വിവരം നൽകുന്നവർക്ക് ഇനാം നൽകുമെന്ന് ഇറാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈത്തില്‍ ശൈത്യകാല ടെന്റുകളില്‍ ഹീറ്റര്‍ ഉപയോഗം ശ്രദ്ധിച്ചുവേണമെന്ന് അഗ്നിശമന സേന വിഭാഗം മുന്നറിയിപ്പ് നല്കി. അഗ്നിശമന സേന വാര്‍ത്താവിനിമയ വിഭാഗം തലവന്‍ ലെഫ്റ്റനന്റ് അലി ഖാലിയുടെതാണ് അറിയിപ്പ്.
ഇടവേളയ്ക്ക് ശേഷം കുവൈത്തില്‍ വീണ്ടും അനധികൃതതാമസക്കാര്ക്കായി അധികൃതരുടെ സുരക്ഷാ പരിശോധന. ഇരുന്നൂറിലധികം നിയമലംഘകര്‍ പരിശോധനയില്‍ പിടിയിലായി. താമസരേഖയില്ലാത്തവരാണ് പിടിയിലായവരില്‍ ഭൂരിപക്ഷവും.
വിദേശരാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെ പീഡനത്തിന് വിധേയമാക്കുന്നതാണ് നിലവിലെ സ്പോണ്സര് സംവിധാനമെന്നാണ് ആരോപണം. കുവൈത്ത് അസോസിയേഷന് ഫോര്‍ ദ ഫണ്ടമെന്റല്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് യോഗത്തിലാണ് ജി.സി.സി. അംഗരാജ്യങ്ങളിലെ സ്പോണ്സര് സംവിധാനത്തിനെതിരെ പ്രതികരിച്ചത്.