ക്രൂഡോയില്‍ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൊതുചെലവുകള്‍ വെട്ടിച്ചുരുക്കാതെ നിര്‍വാഹമില്ലെന്നും എംപിമാരും ജനങ്ങളും സാഹചര്യങ്ങള്‍ മനസിലാക്കി രാജ്യനന്മക്കായി ഒരുമിച്ചു നില്‍ക്കണമെന്നും പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അമീര്‍ പറഞ്ഞു.
കുവൈത്ത്‌സിറ്റി: പൊതുചെലവ് നിയന്ത്രിക്കല്‍ അനിവാര്യമാണെന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ്. പതിനഞ്ചാമത് നാഷണല്‍ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്. ക്രൂഡോയില്‍ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൊതുചെലവുകള്‍ വെട്ടിച്ചുരുക്കാതെ നിര്‍വാഹമില്ലെന്നും എംപിമാരും ജനങ്ങളും സാഹചര്യങ്ങള്‍ മനസിലാക്കി രാജ്യനന്മക്കായി ഒരുമിച്ചു നില്‍ക്കണമെന്നും പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അമീര്‍ പറഞ്ഞു.
ഉദ്ഘാടനചടങ്ങുകള്‍ക്ക് ശേഷം പാര്‍ലിമെന്റ് അംഗങ്ങളുടെ സത്യാപ്രതിജ്ഞ നടന്നു. തുടര്‍ന്ന് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 65ല്‍ 48 വോട്ടുകള്‍ നേടി മര്‍സൂഖ് അല്‍ ഗാനിം വീണ്ടും സ്പീക്കര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ത്ഥികളായ അബ്ദുല്ല അല്‍ റൂമിക്കു ഒമ്പതും ഷുഹൈബ് അല്‍ മുവൈസിറിനു എട്ടും വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ കാബിനറ്റില്‍ വാര്‍ത്താവിനിമയ മുനിസിപ്പല്‍ കാര്യ മന്ത്രിയായിരുന്ന ഈസാ അല്‍ കന്ദരിയാണ് ഡെപ്യൂട്ടി സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരമാണ് നടന്നത്. പ്രതിപക്ഷ നിരയില്‍ നിന്നുള്ള ജമാന്‍ അല്‍ ഹര്‍ബാഷ് ആയിരുന്നു എതിരാളി ആദ്യ റൗണ്ടില്‍ ഇരുവര്‍ക്കും തെരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ വോട്ടു ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു. രണ്ടാം റൗണ്ടില്‍ ഒറ്റ വോട്ടിന്റെ വ്യത്യാസത്തിലാണ് അല്‍ കന്ദരി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
You’re so cool! I do not believe I have read through
a single thing like this before. So nice to find another person with
some genuine thoughts on this issue. Seriously.. thank you for starting this up.
This website is one thing that’s needed on the web, someone with a bit of originality!
If you are going for best contents like myself, only pay a visit
this website every day for the reason that it
presents quality contents, thanks