കൊല്ലം സ്വദേശിയായ യുവാവിനെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശി അജയനാണ് (35) മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുവൈത്തില്‍ കൊലപാതക കേസില്‍ ഇന്ത്യക്കാരന് ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. സഅദ് അബ്ദുല്ലയിലുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന് സ്വദേശിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി.
കുവൈത്തില്‍ അനധികൃത പാര്‍ക്കിങ് പിടികൂടാന്‍ ഗതാഗത വകുപ്പ് പ്രത്യേക പട്രോളിങ് വാഹനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന് റൂമുമായി ബന്ധിപ്പിച്ച വാഹനം നഗരങ്ങളില്‍ റോന്തു ചുറ്റി നിയമലംഘനങ്ങള്‍ രേഖപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നിരീക്ഷണ വാഹനം പോലീസ് രംഗത്തിറക്കിയത്.
കുവൈത്തില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തില്‍ പൗരത്വം അടിസ്ഥാനമാക്കി നിയന്ത്രണമോ ഇളവോ നല്കാന് സാധ്യമല്ലെന്നു മാന്‍ പവര്‍ അതോറിറ്റി. വിദേശി സാന്നിധ്യത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്മെന്റ് നിര്‍ത്തണമെന്നു ആവശ്യമുയര്‍ന്ന സാഹചര്യത്തലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളുടെയും റോഡിന്റെയും സുരക്ഷ ഉറപ്പുവരുത്താനാണ് നടപടിയെന്നു അധികൃതര്‍ വിശദീകരിച്ചു. നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുന്നവരുടെയും, റെഡ് സിഗ്നല്‍ തെറ്റിക്കുന്നവരുടെയും ലൈസന്‍സ് പിന്‍വലിച്ചു വാഹനം കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
രാജ്യത്തെ ഇന്ധന നിരക്കില്‍ സ്വദേശി വിദേശി- വിവേചനം നടപ്പാക്കാനാകില്ലെന്നു കുവൈത്ത് മന്ത്രിസഭ. വിദേശികള്‍ക്കും സ്വദേശികള്‍ക്കും രണ്ടുരീതിയില്‍ പെട്രോള്‍ വില ഏര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സ്ഥാപനത്തില്‍ 60-80% സ്വദേശികളുണ്ടെങ്കില്‍ ലൈസന്‍സും നിര്‍ണയിക്കപ്പെട്ട ചില ആനുകൂല്യങ്ങളും അനുവദിക്കും. 85 മുതല്‍ 100% വരെ സ്വദേശികളാണെങ്കില്‍ ലൈസന്‍സും മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കും.
വിദേശികള്‍ക്കായി പ്രത്യേക സേവന കേന്ദ്രങ്ങള്‍ തുറക്കാന്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി. 6 ഗവര്‍ണറേറ്റുകളിലും സേവന കേന്ദ്രം സ്ഥാപിക്കാനായി ധനമന്താലയത്തിന് ശുപാര്‍ശ സമര്‍പ്പിച്ചു. വിദേശികള്‍ കൂടുതലായി താമസിക്കുന്ന മേഖലകളിലാകും കേന്ദ്രം സ്ഥാപിക്കുക. സേവന നിരക്ക് അതോറിറ്റി നിശ്ചയിക്കും.
വിവിധ രാജ്യങ്ങളിലെ ഇറച്ചി ഉല്പന്നങ്ങള്ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് കുവൈത്ത് പിന്‍വലിച്ചു. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് വിലക്ക് പിന്‍വലിച്ച് മാംസ ഇറക്കുമതി പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. മ്യാന്മാര്, ഹംഗറി, കെനിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിലക്കാണ് നീക്കിയത്.
1.3 ശതകോടി ദീനാര്‍ ചെലവിലാണ് ലിമാക് രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നത്. ടെര്‍മിനലിന്റെ നിര്‍മ്മാണ ജോലികള്‍ 36 ശതമാനം പൂര്‍ത്തീകരിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവര്‍ഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും.