ട്രാവല്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കുള്ള പരിരക്ഷ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികള്‍ 25ന് അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ക്ക് ഒരുമാസത്തെ സമയം അനുവദിച്ചിരുന്നു.
കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരില്‍നിന്ന് ഓരോ ദിവസത്തിന് 10 ദീനാര്‍ വീതം പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരമാവധി 1000 ദീനാറാണ് പിഴ ഈടാക്കുക. കമേഴ്സ്യല്‍ സന്ദര്‍ശക വിസ, ഭാര്യയും കുട്ടികളും ഒഴികെയുള്ളവരുടെ സന്ദര്‍ശക വിസ എന്നിവക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് ഇപ്പോഴുള്ളത്.
ഇന്ത്യക്കാരാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. 29000 പുരുഷന്മാരും 7000 സ്ത്രീകളുമായി 36000 ഇന്ത്യക്കാരാണ് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കുവൈത്തില്‍ നിന്നും നാടുകടത്തപ്പെട്ടത്. വിവിധ രാജ്യക്കാരായ 88000 പുരുഷന്മാരും 60000 സ്ത്രീകളുമാണു ഇക്കാലയളവില്‍ നാടുകടത്തപ്പെട്ടത്.
വിദേശ രാജ്യങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളും പാര്‍പ്പിട മേഖലകളില്‍ പാടില്ലെന്ന നിര്‍ദേശത്തിനു പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതിയുടെ അംഗീകാരം. നിലവില്‍ പാര്‍പ്പിട മേഖലകളിലുള്ള എംബസികളും കോണ്‍സുലേറ്റുകളും മാറ്റുന്നതിനു നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു.
സ്വദേശി പാര്‍പ്പിടമേഖലകളിലെ ബാച്ലര്‍മാരെ പുറത്താക്കാന്‍ ജൂലായ് ഒന്ന് മുതലാണ് മുനിസിപ്പാലിറ്റി ‘Be Assured’ എന്ന പേരില്‍ കാമ്പയിന് ആരംഭിച്ചത്. രാജ്യവ്യാപക കാമ്പയിന്റെ ഭാഗമായി ആറു ഗവര്‍ണറേറ്റുകളിലും തെരുവുകളില്‍ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പരിശോധനക്കായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസയിലേയ്ക്കുള്ള മാറ്റത്തിനുള്ള നടപടികള്‍ കുവൈത്ത് ലഘൂകരിച്ചു. ഇരുപത്തിയൊന്ന് വയസായ വിദേശികളുടെ മക്കള്‍ക്ക് ഇനി മുതല്‍ നേരിട്ട് തൊഴില്‍ വിസയിലേയ്ക്ക് താമസ രേഖ മാറ്റാം. ഇത് സംബന്ധിച്ച് ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.
റോഡില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം പിആര്‍ ഡയറക്ടറേറ്റ് ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. റോഡപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം 263 പേര് മരിച്ചതായി നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നു.
പത്തനംതിട്ട സ്വദേശിനി കുവൈത്തില്‍ നിര്യാതയായി. അയിരൂര്‍ അയ്യക്കാവില്‍ വാനേത്ത് പുത്തന്‍വീട് അജു ജോണിന്റെ ഭാര്യ റെജിന സൂസന് വര്‍ഗീസാണ് (38) മരിച്ചത്. കുവൈത്തില്‍ ഗള്‍ഫ് പ്രോജക്ട് സൊലൂഷന്‍സ് എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ പത്ത് മണിയോടെയാണ് കുവൈത്തില്‍ നേരിയ ഭൂചലനം ഉണ്ടായത്. കുവൈത്ത് സിറ്റി, സാല്‍മിയ, ഹാവല്ലി, ജഹ്ര മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
കുവൈത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ലക്ഷത്തില്‍ പരം വിദേശികളുടെ താമസാനുമതി റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം പൊതു സ്വകാര്യ മേഖലകളില്‍ നിന്ന് 2500 വിദേശികളുടെ കൊഴിഞ്ഞു പോക്കുണ്ടായതായും ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റാറ്റിസ്റ്റിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.