
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ച 146 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനങ്ങളുടെയും റോഡിന്റെയും സുരക്ഷ ഉറപ്പുവരുത്താനാണ് നടപടിയെന്നു അധികൃതര്‍ വിശദീകരിച്ചു. നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുന്നവരുടെയും, റെഡ് സിഗ്നല്‍ തെറ്റിക്കുന്നവരുടെയും ലൈസന്‍സ് പിന്‍വലിച്ചു വാഹനം കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.