Currency

കുവൈത്തില്‍ വിദേശികള്‍ക്കായി പ്രത്യേക സേവന കേന്ദ്രങ്ങള്‍ വരുന്നു

സ്വന്തം ലേഖകന്‍Monday, July 15, 2019 3:42 pm

കുവൈത്ത് സിറ്റി: വിദേശികള്‍ക്കായി പ്രത്യേക സേവന കേന്ദ്രങ്ങള്‍ തുറക്കാന്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി. 6 ഗവര്‍ണറേറ്റുകളിലും സേവന കേന്ദ്രം സ്ഥാപിക്കാനായി ധനമന്താലയത്തിന് ശുപാര്‍ശ സമര്‍പ്പിച്ചു. വിദേശികള്‍ കൂടുതലായി താമസിക്കുന്ന മേഖലകളിലാകും കേന്ദ്രം സ്ഥാപിക്കുക. സേവന നിരക്ക് അതോറിറ്റി നിശ്ചയിക്കും.

അതോറിറ്റിയുടെ പ്രധാന ഓഫിസിലെ തിരക്ക് കുറയ്ക്കാമെന്നതാണു പ്രത്യേക സേവന കേന്ദ്രം വഴിയുള്ള പ്രധാന നേട്ടം. കേന്ദ്രങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖല അതോറിറ്റിയുമായി ബന്ധിപ്പിച്ച് വിദേശികളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കിയാകും പ്രവര്‍ത്തനം. സേവനമേഖലയില്‍ പ്രാവീണ്യമുള്ള കമ്പനികളുടെ സഹകരണത്തോടെയാകും കേന്ദ്രങ്ങള്‍ ആരംഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x