കുവൈത്തില്‍ ധനകാര്യസ്ഥാപനങ്ങളില്‍ സ്വദേശി ഓഡിറ്റര്‍മാരുടെ നിയമനം നിര്‍ബന്ധമാക്കുന്നു. മണി എക്സ്ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലും ബ്രോക്കറേജ് രംഗത്തും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, എന്നിവക്കു വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ബാധകമാകും.