ഗള്‍ഫിലെ ആറു രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് കോര്പറേഷന് കൗണ്‍സിലിന് (ജി.സി.സി) 38 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ കുവൈത്തിനും ആത്മസംതൃപ്തി. 1981 മേയ് 25നാണ് ജി.സി.സി രൂപം കൊണ്ടത്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാഷ്ടങ്ങളുടെ സംഘബോധം പിന്നീടുള്ള മൂന്നര ദശാബ്ദങ്ങളില്‍ മേഖലക്ക് കരുത്തായി മാറുന്ന കാഴ്ചയാണ് കണ്ടത്.